ഈ വരുന്ന ഓണത്തിന് പൃഥ്വിരാജ് തന്റെ ആരാധകർക്കായി ഒരുക്കുന്ന സമ്മാനമാണ് ആദം ജോൺ. ഓണത്തിന് വമ്പൻ റീലിസിനൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിനു എബ്രഹാം ആണ്. ജോണി ആന്റണി സംവിധാനം ചെയ്ത മാസ്റ്റേഴ്സ്, അനിൽ സി മേനോൻ സംവിധാനം ചെയ്ത ലണ്ടൻ ബ്രിഡ്ജ് എന്നീ പ്രിത്വി രാജ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോൺ. ചിത്രത്തിന്റെ ആദ്യ ടീസർ ഇതിനോടകം പുറത്തിറങ്ങുകയും വമ്പൻ സ്വീകരണം നേടുകയും ചെയ്തു. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ ടീസറിന്റെ പ്രത്യേകത എന്നതിനൊപ്പം ചില സംശയങ്ങളും ഇതിലെ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് നൽകി. ടീസറിലെ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ഒരു ഹൊറർ മൂഡ് ആണ് പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും നൽകിയത് എന്നതിൽ സംശയമില്ല.
അപ്പോൾ ആദം ജോണും ഇസ്ര പോലെ ഒരു ഹൊറർ ത്രില്ലർ ആണോ എന്നതാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ സംശയം. ചിത്രത്തിന്റെ സംവിധായകൻ തന്നെ അതിനു മറുപടി പറയുകയാണ്.
ആദം ജോൺ എന്ന സിനിമയ്ക്കു ഹൊറർ ആയി യാതൊരു ബന്ധവുമില്ല എന്നാണ് ജിനു പറയുന്നത്. ആദം ജോൺ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന, വൈകാരികമായ ഘടകങ്ങൾ അടങ്ങിയ ഒരു ത്രില്ലർ ആണ്. ഒരു ഫാമിലി ത്രില്ലർ എന്നോ റിവഞ്ച് ത്രില്ലർ എന്നോ ഉള്ള ഗണത്തിലൊക്കെ വേണമെങ്കിൽ പെടുത്താവുന്ന ഒരു ചിത്രമാണ് ആദം ജോൺ എന്നാണ് റിപ്പോർട്ടുകൾ ആദ്യമേ വന്നത്. ഭാവന നായികയാവുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ നരെയ്‌നും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മിഷ്‌ടി ചക്രവർത്തി, രാഹുൽ മാധവ്, ലെന എന്നിവരും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്യുന്നു. സ്കോട്ട്ലാൻഡിൽ ആണ് ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ ഹൈറേഞ്ച് മേഖലകളിലും ഈ ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ ആദ്യ വാരം ആദം ജോൺ തീയേറ്ററുകളിൽ എത്തും.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.