ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയെടുക്കുന്ന ഒരു നടിയാണ് ഉണ്ണിമായ. പ്രശസ്ത തിരക്കഥാ രചയിതാവായ ശ്യാം പുഷ്കരന്റെ ഭാര്യ കൂടിയായ ഉണ്ണിമായ കഴിഞ്ഞ വർഷം റിലീസ് ചെയ്ത വൈറസ് എന്ന ചിത്രത്തിലെ പ്രകടനത്തിനും ഈ വർഷം എത്തിയ അഞ്ചാം പാതിരാ എന്ന ചിത്രത്തിലെ പ്രകടനത്തിനും വലിയ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ താരം പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ മകന് ഒന്നാം പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടിട്ട സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇസഹാക്ക് എന്ന് പേരുള്ള കുഞ്ചാക്കോ ബോബന്റെ മകനൊപ്പമുള്ള തന്റെയൊരു ചിത്രവും പങ്കു വെച്ച് കൊണ്ടാണ് ഉണ്ണിമായ ഇസുകുട്ടന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നതും അച്ഛനും അമ്മയും പല തന്ത്രങ്ങളും പയറ്റുമെന്നും വീഴാതെ പിടിച്ചു നിൽക്കണമെന്നുമാണ് ഉണ്ണിമായ ഇസഹാക്കിനു നൽകുന്ന രസകരമായ ഉപദേശം. ആ വാക്കുകളാണ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം ഉണ്ണിമായ കുറിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒട്ടേറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വർഷം ഒരു കുഞ്ഞു ജനിച്ചത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് ഇവരുടെ മകന്റെ മുഴുവൻ പേര്. ഇസഹാക്കിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ചാക്കോ ബോബൻ അഭിനയിച്ച അഞ്ചാം പാതിരാ എന്ന ചിത്രം കാണാൻ ഇസഹാക്ക് തീയേറ്ററിൽ എത്തിയ ഫോട്ടോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്ത ഒന്നായിരുന്നു. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയോടും വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ഉണ്ണിമായ പ്രസാദ്. ഏഴു വർഷം മുൻപ് റിലീസ് ചെയ്ത അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമായ ഇതിനോടകം പന്ത്രണ്ടോളം സിനിമകളിലഭിനയിച്ചിട്ടുണ്ട്. നടി എന്നതിനോടൊപ്പം ഒരു അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് ഉണ്ണിമായ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.