തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് തൃഷ കൃഷ്ണൻ. സൗന്ദര്യം കൊണ്ടും അതുപോലെ അഭിനയ തികവ് കൊണ്ടും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ നടി ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ സ്ഥാനമുള്ള ഈ നടിയോട് കഴിഞ്ഞ ദിവസം ഒരു ആരാധകൻ ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംവാദത്തിനിടെ ചോദിച്ചത് താങ്കളുടെ കാഴ്ചപ്പാടിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച മൂന്നു നടൻമാർ ആരൊക്കെയാണ് എന്നാണ്. ഒട്ടും സംശയിക്കാതെ തന്നെ തൃഷയുടെ ഉത്തരവുമെത്തി. ഉലക നായകൻ കമൽ ഹാസൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ എന്നിവരുടെ പേരുകളാണ് തൃഷ മറുപടിയായി പറഞ്ഞത്.
കമൽ ഹാസനൊപ്പം, മന്മഥൻ അമ്പ്, തൂങ്കാ വനം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള തൃഷ മോഹൻലാലിനൊപ്പം റാം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ആ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. മണി രത്‌നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും അഭിനയിക്കുന്ന തൃഷ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. റാം, പൊന്നിയിൽ സെൽവൻ, പരമപാദം വിളയാട്ടു, ഗർജനൈ, റാങ്കി, ഷുഗർ എന്നിവയാണ് ഇപ്പോൾ തൃഷ ചെയ്യുന്ന ചിത്രങ്ങൾ. ഇരുപത്തിയൊന്ന് വർഷം മുൻപ് ജോഡി എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തൃഷ തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിലായി ഏകദേശം അറുപതിനു മുകളിൽ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. രജനികാന്ത്, വിജയ്, വിക്രം, സൂര്യ, അജിത്, വിജയ് സേതുപതി തുടങ്ങി തമിഴിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികാ വേഷം ചെയ്തിട്ടുള്ള നടിയാണ് തൃഷ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.