ദളപതി വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസ് ആയി എത്തിയത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നതു. ആക്ഷനും കോമെഡിയും ഇടകലർത്തി ഒരുക്കിയ ഒരു മാസ്സ് സ്റ്റൈലിഷ് ചിത്രമാണ് ബീസ്റ്റ്. ഇതിലെ വിജയ്‌യുടെ ആക്ഷൻ രംഗങ്ങൾക്ക് വലിയ കയ്യടി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബീസ്റ്റിൽ വിജയ്‌ക്കൊപ്പം അഭിനയിച്ച നടി സുജാത അതിലെ ഒരു ആക്ഷൻ രംഗത്തെ കുറിച്ച് പറയുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്. ലിറ്റിൽ ടോക്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അവർ സംസാരിക്കുന്നതു. ബീസ്റ്റിലേ ഒരു കാർ സ്റ്റണ്ട് രംഗത്തെ കുറിച്ചാണ് അവർ പറയുന്നത്. ആ കാർ സ്റ്റണ്ട് സീൻ വിജയ് ഡ്യൂപ് ഇല്ലാതെ അതിസാഹസികമായി ആണ് ചെയ്തത് എന്നും ആ രംഗത്തിൽ വിജയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സുജാത പറയുന്നു.
ശരിക്കും പേടിച്ചാണ് താൻ ആ കാറിൽ ഇരുന്നത് എന്നും, സംഘട്ടന സംവിധായകരും സഹായികളും റോപ്പും എല്ലാം ഉണ്ടായിരുന്നു എങ്കിലും അത്യന്തം അപകടം പിടിച്ച ഒരു സീനായിരുന്നു അതെന്നും അവർ പറയുന്നു. എന്നാൽ വിജയ് അത് വളരെ കൂൾ ആയാണ് ചെയ്തത് എന്നും അദ്ദേഹത്തിന്റെ ഡ്രൈവിംഗ് സ്‌കിൽ കൂടിയാണ് അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും അവർ പറയുന്നു. വിജയ്, സുജാത, അപർണ ദാസ് എന്നിവരാണ് ആ സീനിൽ കാറിൽ ഉണ്ടായിരുന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസ, സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, എഡിറ്റ് ചെയ്തത് ആർ നിർമ്മൽ എന്നിവരാണ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.