മലയാള സിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് ഇന്ന് ശ്രിന്ദ. 1983 എന്ന നിവിൻ പോളി- എബ്രിഡ് ഷൈൻ ചിത്രത്തിലെ സച്ചിനെ അറിയാത്ത ആ പെൺകുട്ടിയെ മലയാള സിനിമാ പ്രേമികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രിന്ദ നമ്മുടെ മുന്നിലെത്തി. നായികയായും സഹനടിയായും ഹാസ്യ നടിയായും നെഗറ്റീവ് വേഷത്തിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന ഒരു നടിയായി ശ്രിന്ദ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ നടി. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത് ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ഗ്ലാമറസ് ആയി ആണ് ശ്രിന്ദ ഈ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരി ഉടുത്തു പ്രത്യക്ഷപ്പെട്ടിരിക്കുന്ന ശ്രിന്ദയുടെ ഈ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
https://www.instagram.com/p/CPBER90D-gj/
2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രിന്ദ, 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രം ചെയ്തതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ അഭിനയ ജീവിതത്തിലെ പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന ശ്രിന്ദ ഇതിനോടകം അൻപതിലധികം ചിത്രങ്ങളാണ് ചെയ്തത്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന ഒരു നടിയെന്നതും ശ്രിന്ദക്ക് ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളെ നേടിക്കൊടുക്കുന്നതിൽ നിർണ്ണായകമായി വന്ന ഘടകമാണ്. ഏതായാലും ഇപ്പോൾ പ്രചരിക്കുന്ന ശ്രിന്ദയുടെ പുതിയ ചിത്രങ്ങളിൽ, സാരിയിൽ അതീവ മനോഹരിയായാണ് ഈ നടി കാണപ്പെടുന്നത്. ആൽവിൻ വർഗീസും നസ്‌നിൻ അബ്‍ദുള്ളയും ചേർന്നാണ് ശ്രിന്ദയുടെ ഈ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.