ഈ വർഷം അന്തരിച്ച ബോളീവുഡ് സൂപ്പർ താരം ശ്രീദേവിക്ക് മരണാനന്തര ബഹുമതി. ഈ വർഷം അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞ ബോളിവുഡ് താര റാണി ശ്രീദേവിക്കാണ് മരണാനന്തര ബഹുമതി. മോം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി അവാർഡിനർഹയായത്. മികച്ച അഭിനയത്തിനായി ശ്രീദേവിക്കൊപ്പം മറ്റ് അഭിനേതാക്കൾ മത്സരിച്ചെങ്കിലും ശ്രീദേവിക്ക് നൽകാം എന്നായിരുന്നു ജൂറി തീരുമാനം. രവി ഉദയവാർ സംവിധാനം ചെയ്ത ചിത്രമാണ് മോം. ചിത്രത്തിൽ ടീച്ചറായ ദേവകി എന്ന കഥാപാത്രത്തെയാണ് ശ്രീദേവി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ശ്രീദേവി മുൻപ് തന്നെ പ്രശംസകൾ കരസ്ഥമാക്കിയിരുന്നു അതിനിടെ അപ്രതീക്ഷിതമായാട്ടായിരുന്നു അവരുടെ ദേഹവിയോഗം.
തുണൈവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറിയ ശ്രീദേവി ചെറുപ്രായത്തിൽ തന്നെ നായികയായും അരങ്ങേറി. കമൽ ഹാസൻ ശ്രീദേവി കോമ്പിനേഷനുകൾ അക്കാലത്ത് സൗത്ത് ഇന്ത്യയിൽ വലിയ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. സാദ്മാ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറിയ ശ്രീദേവി ഹിമ്മത്‌വാല എന്ന തന്റെ രണ്ടാം ചിത്രത്തിലൂടെ തന്നെ ബോളീവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുത്തു. 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയിച്ച ശ്രീദേവി ബോളീവുഡ് ചിത്രങ്ങളുടെ തിരക്കിനിടയിലും മലയാളത്തിൽ വരാൻ മറന്നില്ല. ഭരതൻ സംവിധാനം ചെയ്ത ചിത്രം ദേവരാഗത്തിലൂടെയായിരുന്നു അത്. നിരവധി തവണ ഫിലിം ഫെയർ അവാർഡുകൾ വാരിക്കൂട്ടിയ ശ്രീദേവി, സൗത്ത് ഇന്ത്യൻ സിനിമയിലും ബോളീവുഡ് സിനിമകളിലും ഒരേ സമയം തിളങ്ങി. നായകന്മാരോളം പോന്ന അഭിനയം കാഴ്ച വച്ച് ബോളീവുഡിലെ ഏറ്റവും താരമൂല്യമുള്ള അഭിനയത്രിയായി പിന്നീട് ശ്രീദേവി വളർന്നു. നിർമ്മാതാവായ ബോണി കപൂറാണ് ഭർത്താവ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.