ഫോർ സെയിൽസ് എന്ന മലയാള ചിത്രത്തിൽ 14 ആം വയസ്സിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ചു സോനാ എം അബ്രഹാം ഫേസ്ബുക്ക് പോസ്റ്റ് വഴി തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിൽ അഭിനയിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ അടക്കം പ്രചരിപ്പിച്ചവരെ ഇതുവരെ പിടികൂടുവാൻ പോലീസിനെ സാധിച്ചിട്ടില്ല എന്ന് താരം ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. മുകേഷ്, കാതൽ സന്ധ്യ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നത്. ഡബ്ല്യുസിസിയുടെ റഫ്യൂസ് ദ അബ്യൂസ് ക്യാംപയിനിൽ ഭാഗമായാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സതീഷ് അനന്തപുരിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ആന്റോ കടവേലിലാണ് ചിത്രം നിര്‍മ്മിച്ചത്. ഇരുവര്‍ക്കും ചിത്രത്തിന്റെ എഡിറ്റര്‍ക്കും മാത്രം ആക്‌സസ് ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ എങ്ങനെ പോണ്‍ സൈറ്റുകളിലടക്കം പ്രചരിച്ചുവെന്നതിന് പൊലീസിന് ഇത്ര വര്‍ഷമായിട്ടും ഉത്തരമില്ലെന്ന് സോന പറയുന്നു.
ഇളയ സഹോദരി ബലാൽസംഗം ചെയ്യപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന ചേച്ചിയുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇളയ സഹോദരിയുടെ വേഷമാണ് സോനാ എം അബ്രഹാം അവതരിപ്പിച്ചിരിക്കുന്നത്. തന്നെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ സംവിധായകന്റെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചതെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. താനും കുടുംബവും വർഷങ്ങളായി ഇതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് അധിക്ഷേപങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന് താരം സൂചിപ്പിക്കുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിലവിലുള്ള എല്ലാ നിയമസംവിധാനങ്ങളെയും സമീപിച്ചുവെന്നും ഡിജിപിയ്ക്കടക്കം പരാതി നല്‍കുകയും ഹൈക്കോടതിയെ വരെ സമീപിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല എന്ന് താരം വ്യക്തമാക്കി. താന്‍ ഇപ്പോഴും ജീവനോടെയുണ്ടന്നും തനിക്ക് ഒന്നും നഷ്ടപ്പെട്ടതായി തോന്നുന്നില്ല എന്ന് സോന കൂട്ടിച്ചേർത്തു. 7 വർഷമായി അധിക്ഷേപങ്ങൾ നേരിടുകയാണ് എന്നും അത് തന്നെ എത്രമാത്രം ദുർബലയാക്കിയോ അത്രമാത്രം ശക്തമായുമാക്കി എന്ന് സോനാ വ്യക്തമാക്കി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.