ജൂൺ എന്ന പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അഹമ്മദ് കബീർ ഒരുക്കിയ രണ്ടാമത്തെ ചിത്രമായ മധുരം മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി സോണി ലൈവിൽ സ്ട്രീം ചെയ്തു തുടങ്ങിയ ഈ ചിത്രത്തിന് വമ്പൻ പേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിന് ജോജു ജോർജ്, അർജുൻ അശോകൻ, ഇന്ദ്രൻസ് എന്നിവരും, ശ്രുതി രാമചന്ദ്രൻ, നിഖിൽ വിമൽ എന്നിവരും വലിയ പ്രശംസയാണ് ഇപ്പോൾ നേടിയെടുക്കുന്നത്. ഇതിലെ നായികാ വേഷം ചെയ്ത ശ്രുതി രാമചന്ദ്രന്, ചിത്ര എന്ന കഥാപാത്രം കരിയറിൽ തന്നെ ഒരു വലിയ ബ്രേക്ക് നൽകുമെന്ന് പറയാൻ സാധിക്കും. അത്ര മനോഹരമായാണ് ശ്രുതി ഈ വേഷം ചെയ്തിരിക്കുന്നത്. കഥ കേട്ടയുടനെ ചാടിക്കയറി യെസ് പറഞ്ഞ ആദ്യ സിനിമയാണ് മധുരം എന്നും അതെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നും ശ്രുതി പറയുന്നു. സഹഅഭിനേതാക്കളുടെ പ്രകടനം നമ്മുടെയും അഭിനയത്തെ നന്നായി സ്വാധീനിക്കും എന്ന് പറഞ്ഞ തന്റെ കൂടെ അഭിനയിച്ച ആളുകളെയും പ്രശംസിക്കുന്നുണ്ട്.
ചിത്രത്തിൽ ജോലി ചെയ്തവരുടെ കൂട്ടായ്മയുടെ വിജയമാണ് മധുരം എന്നും തന്റെ കഥാപാത്രത്തെ ഏറ്റവും മികച്ചതായി രൂപപ്പെടുത്തിയതിൽ കോസ്റ്റിയൂം സിഡൈനര്‍ സമീറ സനീഷ്, മേക്കപ്പ് ചെയ്ത റോണക്‌സ് സേവിയര്‍, ഹെയര്‍സ്‌റ്റൈലിസ്റ്റ് സീമ ഹരിദാസ് എന്നിവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു എന്നും ശ്രുതി വെളിപ്പെടുത്തി. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവരുമാണ്. ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.