മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് എലോൺ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. കോവിഡ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും ഒരു ഫ്ലാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല, മോഹൻലാൽ മാത്രമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. വളരെ അപൂർവമായി മാത്രമേ ഒരാൾ മാത്രം അഭിനയിക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ സംഭവിച്ചിട്ടുള്ളൂ. ഒറ്റിറ്റി റിലീസ് ആയാവും ഈ ചിത്രം റിലീസ് ചെയ്യുക എന്നും രണ്ടു മണിക്കൂർ അഞ്ച് മിനിട്ടാണ് ഇതിന്റെ ദൈർഘ്യമെന്നും സംവിധായകൻ ഷാജി കൈലാസ് ഈ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് പറയുന്നത് പ്രശസ്ത നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സീനത്താണ്. താൻ ഈ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്ത കാര്യമാണ് സീനത് പറയുന്നത്.
മോഹൻലാൽ മാത്രമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതെങ്കിലും, ഇതിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ ശബ്ദമായി താനുമുണ്ടെന്നും സീനത് പറയുന്നു. ഇതിനു മുൻപ് അത്തരത്തിൽ ശ്രദ്ധ നേടിയത് ഒരുപാട് വർഷങ്ങൾക്കു മുൻപ് നടി കെ പി എ സി ലളിതയാണ്. മമ്മൂട്ടിയെ നായകനാക്കി, 1990 ഇൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മതിലുകൾ എന്ന ചിത്രത്തിൽ ശബ്ദം കൊണ്ട് മാത്രമാണ് കെ പി എ സി ലളിതയുടെ സാന്നിധ്യമുള്ളതു. വലിയ കയ്യടിയാണ് അതിൽ ഡബ്ബ് മാത്രം ചെയ്ത് കൊണ്ട് കെ പി എ സി ലളിത നേടിയെടുത്തത്. കഴിഞ്ഞ വർഷം നടൻ ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സണ്ണി എന്ന ചിത്രവും ഒരു കഥാപാത്രത്തെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടാണ് ഒരുക്കിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.