പത്തൊൻപതു വർഷം മുൻപ് പ്രശസ്ത സംവിധായകൻ രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് നന്ദനം. രഞ്ജിത്തും നടൻ സിദ്ദിക്കും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ നായക വേഷം ചെയ്തത് അന്ന് പുതുമുഖമായ പൃഥ്വിരാജ് സുകുമാരനും നായികാ വേഷം ചെയ്തത് മറ്റൊരു പുതുമുഖമായ നവ്യ നായരും ആയിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നവ്യ നായർ കാഴ്ചവെച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇതിലെ പ്രകടനത്തിലൂടെ നവ്യ നായർ നേടിയെടുത്തു. ബാലാമണി എന്ന് പേരുള്ള നവ്യയുടെ കഥാപാത്രത്തിന് വളരെ വലിയ ജനസ്വീകാര്യത ആണ് അന്ന് ലഭിച്ചത്. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ രഞ്ജിത് ആദ്യം സമീപിച്ചത് നവ്യ നായരേ ആയിരുന്നില്ല. പിന്നീട് മലയാള സിനിമയിൽ നായികയായി വലിയ ജനപ്രീതി നേടിയ സംവൃത സുനിലിനെ ആയിരുന്നു ബാലാമണി ആവാൻ രഞ്ജിത് ആദ്യം ക്ഷണിച്ചത്. പക്ഷെ അന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന സംവൃതക്കു ആ ക്ഷണം നിരസിക്കേണ്ടി വന്നതോടെയാണ് നവ്യ നായരിലേക്കു രഞ്ജിത്തും കൂട്ടരും എത്തിച്ചേർന്നത്.
ബാലതാരമായി വരെ അഭിനയിച്ചിട്ടുള്ള സംവൃത സുനിൽ പിന്നീട് രണ്ടു വർഷം കഴിഞ്ഞു ലാൽ ജോസ് ഒരുക്കിയ രസികൻ എന്ന ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഒപ്പമെല്ലാം അഭിനയിച്ച സംവൃത സുനിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷം ചെയ്തു. അഭിനയത്തികവും സൗന്ദര്യവും കൊണ്ട് ഒട്ടേറെ ആരാധകരെ ആണ് സംവൃത സുനിൽ നേടിയെടുത്തത്. പക്ഷെ ഇന്ന് വരെയുള്ള കരിയറിൽ ബാലാമണിയെ പോലെ ശ്കതമായ ഒരു കഥാപാത്രം സംവൃതയെ തേടിയെത്തിയില്ല എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിന്ന സംവൃത രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത ബിജു മേനോൻ ചിത്രമായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോയിലൂടെ തിരിച്ചെത്തിയിരുന്നു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.