തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നായിക ആയിരുന്നു രേഖ. ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെയും ഈ നടി പ്രേക്ഷകരുടെ ഇടയിൽ പ്രശസ്തയാണ്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായിക വേഷം ചെയ്തിട്ടുള്ള ഈ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ഒരു കലാകാരിയാണ്. ഇപ്പോഴിതാ നടൻ കമൽ ഹാസനെ കുറിച്ച് രേഖ നടത്തിയ ഒരു വെളിപ്പെടുത്തൽ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതു. പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ, തന്റെ അനുവാദമില്ലാതെയാണ് കമലഹാസൻ ഒരു രംഗത്തിൽ തന്നെ ചുംബിച്ചതെന്ന് ആണ് രേഖ വെളിപ്പെടുത്തിയത്. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ രേഖ നടത്തിയ ഈ വെളിപ്പെടുത്തലിനെ തുടർന്ന് അനുവാദമില്ലാതെ രേഖയെ ചുംബിച്ച കമൽഹാസൻ മാപ്പ് പറയണമെന്ന ആവശ്യവുമായി കുറെയധികം പേര് മുന്നോട്ടു വന്നു കഴിഞ്ഞു.
രേഖ ആ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കില്ല. കെ. ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതേക്കുറിച്ച് സംസാരിക്കാനാകൂ. ഞങ്ങൾ രണ്ടുപേരും വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും ആത്മഹത്യ ചെയ്യുന്ന രംഗമാണ്. ചാകുമ്പോൾ കണ്ണുതുറന്നുപിടിച്ചാണോ എല്ലാവരും നിൽക്കുന്നതെന്ന് സർ (കെ ബാലചന്ദർ) ചോദിച്ചു. ‘കമൽ ഞാൻ പറഞ്ഞത് നിനക്ക് ഓർമയുണ്ടല്ലോ’ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ടേക്കിൽ എന്നെ കമൽ ചുംബിക്കണമെന്നാണ് അവരുടെ തീരുമാനം. അത് അങ്ങനെ തന്നെ നടന്നു. എന്റെ അച്ഛൻ പ്രശ്നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാൽ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർ എന്നോടു പറഞ്ഞു. ഒരിക്കലും വൃത്തികേട് ആയി ചിത്രീകരിക്കില്ലെന്നും സ്‌നേഹത്തിന്റെ പ്രതിഫലനമായേ പ്രേക്ഷകരും അത് എടുക്കൂ എന്ന് അവർ പറഞ്ഞു. പക്ഷേ എന്റെ മനസ്സിൽ അച്ഛൻ വഴക്കുപറയുമെന്ന ആശങ്കയായിരുന്നു. എന്നാൽ സഹപ്രവർത്തരാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി. ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ അമ്മയോട് ഞാൻ പറഞ്ഞു, അവരെന്ന പറ്റിച്ച് ഉമ്മ തന്നുവെന്ന്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാൻ തുറന്നുപറഞ്ഞിരുന്നു. അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം ഇത് എന്റെ അറിവു കൂടാതെ ചെയ്‌തതാണെന്ന് എല്ലാവരും അറിയണമെന്ന് നിർബന്ധമുണ്ടായിരുന്നു”. ഏതായാലും രേഖയുടെ ഈ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.
മലയാളത്തിൽ രേഖ നായിക വേഷം ചെയ്ത ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, രാംജി റാവു സ്പീക്കിങ്, ദശരഥം, ലാൽ സലാം, പൂക്കാലം വരവായി, ഗൃഹ പ്രവേശം, നരൻ, പാവം പാവം രാജകുമാരൻ, ഇവർ വിവാഹിതരായാൽ എന്നീ ചിത്രങ്ങൾ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായ രേഖ അഭിനയിച്ചു പുറത്തു വന്ന അവസാന മലയാള ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്ത ടോവിനോ ചിത്രമായ എടക്കാട് ബറ്റാലിയൻ ആണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.