നിവിൻ പോളി നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റീബ മോണിക്ക ജോൺ. അതിനു ശേഷം പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ, ഫോറൻസിക് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയ ഈ നടി തെന്നിന്ത്യ മുഴുവൻ പോപ്പുലർ ആയതു, ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ എന്ന ആറ്റ്ലി ചിത്രത്തിലെ വനിതാ ഫുട്ബോൾ താരമായുള്ള മികച്ച പ്രകടനത്തോടെയാണ്. ബിഗിൽ കൂടാതെ രണ്ടു തമിഴ് ചിത്രങ്ങളിലും കൂടി അഭിനയിച്ച ഈ നടി, അതിനു പുറമെ കന്നഡ, തെലുങ്കു ഭാഷകളിലും അഭിനയിച്ചു. ഇപ്പോഴിതാ ഈ നടി വിവാഹിതയായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് റീബയുടെ വരൻ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് ജോയ്മോൻ റീബയെ പ്രൊപ്പോസ് ചെയ്തത്. അതിനു റീബ സമ്മതം മൂളിയെന്ന വിവരവും ജോയ്മോൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ എല്ലാവരേയും അറിയിച്ചത്.
റീബയുടെ ജന്മദിനാഘോഷങ്ങളുടെ ഇടയിലായിരുന്നു ഇരുവരും വിവാഹക്കാര്യം പങ്കുവച്ചത് എന്ന് പറഞ്ഞ അവർ, അതിന്റെ ചിത്രങ്ങളും പങ്കു വെച്ചിരുന്നു. വിഷ്ണു വിശാൽ നായകനായി എത്തുന്ന എഫ് ഐ ആർ ആണ് റീബയുടെ പുതിയ ചിത്രം. തമിഴിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇത് കൂടാതെ സകലകലാ വല്ലഭ എന്ന കന്നഡ ചിത്രം, ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്ന തമിഴ്/ തെലുങ്കു ചിത്രം, രജനി എന്ന മലയാള ചിത്രം, പേരിടാത്ത ജിസ് ജോയ്- ആസിഫ് അലി- ആന്റണി വർഗീസ് ചിത്രം എന്നിവയാണ് റീബ അഭിനയിച്ചു പുറത്തു വരാൻ ഉള്ളത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.