മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നടിയാണ് പ്രവീണ. അന്യ ഭാഷ സിനിമകളിലും സീരിയലുകളിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിൽ ഉഷ എന്ന അമ്മ വേഷമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മകൾ ഗൗരിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗൗരിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിനക്ക് പത്തൊമ്പത് വയസ്സ് ആയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലയെന്നും സമയം വളരെ വേഗത്തിൽ പോവുകയാണ് എന്ന് താരം കുറിക്കുകയുണ്ടായി. ഈ സമയം ഇങ്ങനെ പോവാതെ എന്നും നീ എന്റെ കുഞ്ഞായി ഇരിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് പ്രവീണ പോസ്റ്റിൽ രേഖപ്പെടുത്തുകയുണ്ടായി. പ്രവീണയുടെ ആരാധകരും സഹപ്രവർത്തകരും ഗൗരിയ്ക്ക് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. ബാംഗ്ലൂരിൽ ബി.ബി.എ യ്ക്ക് പഠിക്കുകയാണ് മകൾ ഗൗരി. അഭിനയ മോഹമുള്ള കുട്ടി ആണെന്നും ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ടെന്നും നല്ല വേഷങ്ങൾ വന്നാൽ മലയാള സിനിമയിൽ അഭിനയിക്കണം എന്ന് തന്നെയാണ് മകളുടെ ആഗ്രഹമെന്ന് നടി പ്രവീണ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.