മലയാളത്തിലെ പ്രശസ്ത താരം ഇന്ദ്രജിത് തന്റെ പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നടിയും ടെലിവിഷൻ അവതാരകയും ഒക്കെയായി തിളങ്ങിയ പൂർണ്ണിമ ആണ് ഇന്ദ്രജിത്തിന്റെ ഭാര്യ. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഈ വിവാഹ വാർഷിക ദിനത്തിൽ തങ്ങളുടെ പ്രണയകാലത്തെ ഒരു ഫോട്ടോ പങ്കു വെച്ചു കൊണ്ട് ആ നാളുകൾ ഓർത്തെടുക്കുകയാണ് പൂർണിമ ഇന്ദ്രജിത്. പൂർണിമ പങ്കു വെച്ച ഫോട്ടോയും അതിനൊപ്പം എഴുതിയ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
വിവാഹ വാര്‍ഷികത്തില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള തന്റെ ആദ്യ ചിത്രം ആണ് ഈ നടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ അമ്മയും പ്രശസ്ത നടിയുമായ മല്ലിക സുകുമാരന്‍ ആണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഫോട്ടോ പകര്‍ത്തിയത് എന്നും പൂർണിമ പറയുന്നു. പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിയില്‍ ആണ് ആ ചിത്രം പങ്കുവെച്ചത്. അതിന്റെ ഒപ്പം തങ്ങളുടെ പ്രണയകാല ഓര്‍മ്മകളും പൂർണിമ പങ്കു വയ്ക്കുന്നു.
പൂർണ്ണിമയുടെ വാക്കുകൾ ഇങ്ങനെ, “അന്നാണ് അവന്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യചിത്രം പകര്‍ത്തിയ ദിവസം ആണത്. എനിക്ക് 21 ഉം, അവന് 20 ഉം വയസ്സു പ്രായം. ഞാന്‍ നടിയും അവന്‍ വിദ്യാര്‍ത്ഥിയും ആയിരുന്നു. ഈ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. എത്രമാത്രം പ്രണയത്തിലായിരുന്നു നമ്മള്‍. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.”. ഈ ചിത്രം പകർത്തിയത് അമ്മ മല്ലികയാണ് എന്നും ഈ ചിത്രമെടുക്കുമ്പോള്‍ തങ്ങളുടെ തലയില്‍ എന്തായിരുന്നുവെന്ന് അമ്മക്ക് അറിയാമായിരുന്നോ എന്നു തനിക്കു അതിശയമാണ് എന്നും പൂർണിമ ഓർക്കുന്നു. അമ്മയെ ഇപ്പോള്‍ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അമ്മക്ക് അത് അറിയാമായിരുന്നു എന്നാണിപ്പോള്‍ തോന്നുന്നത് എന്നും പൂർണിമ കുറിച്ചു. മൂന്ന് വര്‍ഷത്തെ പ്രണയവും പതിനേഴ് വര്‍ഷത്തെ ദാമ്പത്യവും പിന്നിട്ട പൂർണ്ണിമ ഇന്ദ്രജിത്തിനു വിവാഹവാര്‍ഷികാശംസകള്‍ നേർന്നു കൊണ്ടാണ് വാക്കുകൾ നിർത്തുന്നത്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
This website uses cookies.