പ്രശസ്ത മലയാള സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായ പൂർണിമയുടെ ഈ വർഷത്തെ പുതുവത്സരാഘോഷം ഗോവയിൽ. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യ കൂടിയായ പൂർണിമ, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഗോവയിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ഗോവ 2020 എന്ന കുറിപ്പോടെ പങ്കു വെച്ചിരിക്കുന്ന ഈ ചിത്രങ്ങളിൽ മോഡേണായി വസ്ത്രം ധരിച്ചു ഗോവൻ ബീച്ചിൽ ഉല്ലസിക്കുന്ന പൂർണ്ണിമയെ ആണ് കാണാൻ സാധിക്കുന്നത്. ഏതായാലും ഈ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. ഇന്ദ്രജിത്- പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഗായിക ആയാണ് പ്രാർഥന ഇന്ദ്രജിത് ശ്രദ്ധ നേടിയെടുത്തത് എങ്കിൽ ബാലതാരമായാണ് നക്ഷത്ര കയ്യടി നേടിയത്.
https://www.instagram.com/p/CJYQG0RF8KT/
ഒട്ടേറെ മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള പൂർണിമ നായികയായും അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ മഴവിൽ മനോരമ ചാനലിലെ കഥ ഇതുവരെ എന്ന പരിപാടിയുടെ അവതാരകയായും പൂർണിമ ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രജിതുമായുള്ള വിവാഹത്തിന് ശേഷവും പൂർണിമ അഭിനയ രംഗത്ത് സജീവമായിരുന്നു. സാമൂഹിക സേവന രംഗത്തും ഏറെ സജീവമാണ് പൂർണിമ. ഭർത്താവ് ഇന്ദ്രജിത്തിനൊപ്പം ചേർന്ന് പ്രളയ സമയത്തും അല്ലാത്തപ്പോഴും പൂർണിമ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായി നിൽക്കുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്. ഭർത്താവിന്റെ അമ്മയും പ്രശസ്ത നടിയുമായ മല്ലിക സുകുമാരനുമായി പൂർണിമ നടത്തുന്ന രസകരമായ സോഷ്യൽ മീഡിയ സംവാദങ്ങൾ ഏറെ ശ്രദ്ധ നേടിയെടുക്കാറുണ്ട്. അന്തരിച്ചു പോയ നടൻ സുകുമാരന്റെ കുടുംബത്തിലെ എല്ലാവരും ഇപ്പോൾ മലയാള സിനിമയിലെ നിർണ്ണായക സാന്നിധ്യമായി നിലകൊള്ളുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.