മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കിയ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായിരുന്നു ചന്ദ്രലേഖ. 24 വർഷം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് മുന്നിലെത്തിയ ബോളിവുഡ് നായികയാണ് പൂജ ബത്ര. അതിനു ശേഷം പ്രിയദർശൻ തന്നെയൊരുക്കിയ മമ്മൂട്ടി ചിത്രമായ മേഘത്തിലൂടെയും ജയറാം നായകനായ വിനയൻ ചിത്രം ദൈവത്തിന്റെ മകനിലൂടെയും പൂജ ബത്ര ശ്രദ്ധ നേടി. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം തന്റെ നാല്പത്തിയഞ്ചാം വയസ്സിലും നമ്മൾ ചന്ദ്രലേഖയിൽ കണ്ട അതേ ഇരുപത്തിരണ്ടുകാരിയുടെ ചുറുചുറുക്കോടെയും സൗന്ദര്യത്തോടെയും പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് പൂജ ബത്ര. തന്റെ യോഗ ചിത്രങ്ങളിൽ പൂജ ബത്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കണ്ടാൽ, നാല്പത്തിയഞ്ചുകാരിയാണ് ഇപ്പോഴീ നായികയെന്ന് ആരും പറയില്ല. അത്ര ഗംഭീരമായ മെയ് വഴക്കവും സൗന്ദര്യവുമാണ് പൂജ ബത്ര ഇപ്പോഴും നിലനിർത്തുന്നത്. പൂജ ബത്രയുടെ മാതാവ് നീലം ബത്ര 1971 ഇൽ മിസ് ഇന്ത്യ ആയിരുന്നു. അത്കൊണ്ട് പാരമ്പര്യമായി തന്നെ സൗന്ദര്യം ഉള്ളയാളാണ് പൂജ ബത്ര എന്ന് പറയേണ്ടിവരും.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ അഭിനയ ജീവിതമാരംഭിച്ച പൂജ ബത്ര, പിന്നീട് ഹിന്ദിയിലും സൂപ്പർ താരങ്ങളുടെയടക്കം നായികയായി അഭിനയിച്ചു. അനിൽ കപൂർ, സുനിൽ ഷെട്ടി, സഞ്ജയ് ദത്, സൽമാൻ ഖാൻ, ഗോവിന്ദ, തുടങ്ങി ഒട്ടേറെ സൂപ്പർ നായകന്മാരുടെ കൂടെ പൂജ ബത്ര അഭിനയിച്ചു. തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു കൂടാതെ ഇംഗ്ലീഷ്, പഞ്ചാബി ഭാഷകളിലും പൂജ ബത്ര അഭിനയിച്ചിട്ടുണ്ട്. നാല് വർഷം മുൻപ് റിലീസ് ചെയ്ത മിറർ ഗെയിം എന്ന ഹിന്ദി ചിത്രത്തിലാണ് പൂജ ബത്ര അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഏതായാലും താരം ഇപ്പോൾ പുറത്തു വിട്ട യോഗ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 1993 – ൽ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട പൂജ ബത്രക്കു സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.