പ്രശസ്ത നടി സേതുലക്ഷ്മിയമ്മ രണ്ടു മൂന്നു ദിവസം മുൻപാണ് ഒരു വീഡിയോയുമായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. രണ്ടു വൃക്കയും തകരാറിലായി മരണം മുന്നിൽ കണ്ടു കിടക്കുന്ന തന്റെ മകനെ സഹായിക്കാൻ തനിക്കു സാധിക്കുന്നില്ല എന്നും അതിനു വേണ്ടിയുള്ള സഹായം സുമനസ്സുകൾ ചെയ്യണമെന്നുമാണ് സേതുലക്ഷ്മിയമ്മ ആ വീഡിയോയിലൂടെ നിറകണ്ണുകളുമായി അഭ്യർത്ഥിച്ചത്. ആ വീഡിയോ കണ്ടു ആദ്യം മുന്നോട്ടു വന്നത് പ്രശസ്ത നിർമ്മാതാവായ നൗഷാദ് ആലത്തൂർ ആയിരുന്നു. അദ്ദേഹം സേതുലക്ഷ്മിയമ്മക്ക് 25000 രൂപ ധന സഹായവും താൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ വേഷവും നൽകി. ഇപ്പോഴിതാ സേതുലക്ഷിയമ്മയുടെ മകന് തന്റെ ഒരു വൃക്ക നല്കാൻ തയ്യാറാണ് എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നടി പൊന്നമ്മ ബാബു.
വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു ഇക്കാര്യം വെളിപ്പെടുത്തിയത്. സേതുലക്ഷ്മി അമ്മയുടെ മകൻ കിഷോറിന് തന്റെ കിഡ്‌നി നൽകും എന്നുള്ള കാര്യം പൊന്നമ്മ ബാബു സേതുലക്ഷ്മിയമ്മയെ നേരിട്ട് വിളിച്ചു അറിയിക്കുകയും ചെയ്തു. കിഡ്‌നി നല്കാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ 25 ലക്ഷം രൂപയാണ് ഹോസ്പിറ്റൽ ചെലവ് വരിക. വീഡിയോ കണ്ട ഒരുപാട് പേര് സാമ്പത്തിക സഹായവുമായി എത്തുന്നുണ്ട്. മൂന്നു പേര് കിഡ്നി നൽകാം എന്നും പറഞ്ഞിട്ടുണ്ട് എന്ന് സേതുലക്ഷ്മി പറയുന്നു.
താൻ ചെയ്യുന്ന കാര്യത്തെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ എന്നും വാർത്തയാക്കാൻമാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും തനിക്കില്ല എന്നും പൊന്നമ്മ ബാബു പറയുന്നു. സേതുലക്ഷ്മി ചേച്ചി തനിക്കു കൂടെപ്പിറപ്പിനെ പോലെ ആണെന്നും ആ ചേച്ചിയുടെ കണ്ണീരു കണ്ടു നിക്കാൻ കഴിയില്ല എന്നും പൊന്നമ്മ ബാബു പറഞ്ഞു. കാശ് വാരി എറിയാൻ ഒന്നും തന്റെ കയ്യിൽ ഇല്ല എന്നത് കൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന സഹായം ഇത് മാത്രമാണെന്നും പൊന്നമ്മ ബാബു പറഞ്ഞു.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.