[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മനുഷ്യത്വം നോക്കാമല്ലോ ? അതോ അതും വേണ്ടേ..?; ഒ എൻ വി പുരസ്‍കാര വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പ്രതികരിച്ചു പാർവതി തിരുവോത്..!

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുവാനുള്ള തീരുമാനത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ കേരളത്തിൽ ഉയരുന്നത്. എന്നാൽ ആ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകളും ഏറെ ശ്രദ്ധ നേടി. പ്രശസ്ത സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്നും എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നുമാണ്. ദി ക്യൂ ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. പക്ഷെ അടൂർ ഗോപാലകൃഷ്ണന്റെ ഈ വാക്കുകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്ന ഒരാൾ പ്രശസ്ത നടി പാർവതി തിരുവോത് ആണ്. അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ഷെയർ ചെയ്തു കൊണ്ട് പാർവതി അദ്ദേഹത്തോട് ചോദിക്കുന്നത്. മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടേ ? എന്നാണ്.

പതിനേഴ് സ്ത്രീകള്‍ ലൈംഗിക അതിക്രമണ ആരോപണം ഉന്നയിച്ച വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിലാണ് ഇപ്പോൾ പ്രതിഷേധം നാനാകോണിൽ നിന്നും ഉയർന്നു വരുന്നത്. സംവിധായിക ഗീതു മോഹന്‍ദാസ്, മീന കന്ദസാമി, റിമ കല്ലിങ്കല്‍, വൈരമുത്തുവിനെതിരെ മിടൂ ഉന്നയിച്ച ഗായിക ചിന്‍മയി ശ്രീപദ എന്നിവരും പ്രതിഷേധവുമായി മുന്നോട്ടു വന്നവരുടെ കൂട്ടത്തിലുണ്ട്. കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജൂറിയുടെ തീരുമാനങ്ങളില്‍ താൻ ഇടപെടാറില്ല എന്ന് വ്യക്തമാക്കിയ അടൂർ ഗോപാലകൃഷ്ണൻ, വൈരമുത്തു ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത് എന്നും പറഞ്ഞു. ജൂറിയെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ മികവ് മാത്രമാണ് അവാര്‍ഡ് തീരുമാനിക്കുള്ള മാനദണ്ഡമെന്നും, വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളതായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ളത് അദ്ദേഹത്തിന് മേലുള്ള ആരോപണം മാത്രമാണ് എന്നും അത് വെരിഫൈ ചെയ്ത് അയാള്‍ ആരോപണ മുക്തനാണോ ആരോപണ വിധേയനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരമൊന്നും നമ്മുക്കില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.