മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് പാർവതിയുടെ സ്ഥാനം. കഴിഞ്ഞ വർഷം ഉയരെ, വൈറസ് എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനം ഈ നടിക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. എന്നാൽ അതിന് മുമ്പ് മമ്മൂട്ടി ആരാധകരിൽ നിന്നു വലിയ സോഷ്യൽ മീഡിയ ആക്രമണം നേരിട്ട നടിയുമാണ് പാർവതി. മമ്മൂട്ടി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും അതിൽ മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തെയും എടുത്തു പറഞ്ഞു പാർവതി വിമര്ശിച്ചത് ആണ് ആ ഓൺലൈൻ ആക്രമണത്തിനു കാരണമായത്. ആ കഥാപാത്രം മമ്മൂട്ടിയെ പോലെ ഒരു നടൻ ചെയ്യരുതായിരുന്നു എന്നും പാർവതി പറഞ്ഞിരുന്നു. ഇപ്പോഴും അതേ നിലപാടിൽ ആണ് താൻ ഉറച്ചു നിൽക്കുന്നത് എന്നും കസബ പോലത്തെ ചിത്രങ്ങൾ വന്നാൽ ഇനിയും അതിനെതിരെ പ്രതികരിക്കുമെന്നും പാർവതി വ്യക്തമാക്കി.
തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ തന്നെ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരുമെന്നാണ് ഈ നടി പറയുന്നത്. പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ പ്രമേയമാക്കിയുള്ള സിനിമകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഒരു പ്രോഗ്രാമിൽ ആണ് പാർവ്വതി ഈ കാര്യം ആവർത്തിച്ചു വ്യക്തമാക്കിയത്. മലയാള സിനിമയിൽ ഇസ്‌ലാമോഫോബിയ ഉണ്ടെന്നും തന്‍റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും പറഞ്ഞ പാർവതി, തനിക്ക് അതിൽ ഖേദമുണ്ടെന്നും വെളിപ്പെടുത്തി. വേണു ഒരുക്കുന്ന രാച്ചിയമ്മയിൽ കറുത്ത രാച്ചിയമ്മയായി വേഷമിട്ടത് നോവെലിനോട് നീതിപുലർത്താനാണെന്നും യഥാര്‍ഥ ജീവിതത്തിലെ സ്ത്രീയായിരുന്നു രാച്ചിയമ്മയെങ്കിൽ ഈ സിനിമയിൽ താൻ അഭിനയിക്കില്ലായിരുന്നുവെന്നും പാർവ്വതി തുറന്നു പറഞ്ഞു. എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകൂ എന്നും ഈ നടി വിശദീകരിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.