കോവിഡ് 19 പ്രതിരോധത്തിനായി നമ്മുടെ രാജ്യം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനൊപ്പം ഇന്ത്യൻ സിനിമയിലെ പ്രമുഖ നടന്മാരും നടിമാരുമെല്ലാം കോവിഡ് പ്രതിരോധത്തിനായി സാമ്പത്തികമായും അല്ലാതെയുമെല്ലാം സഹായിക്കുകയാണ്. ഇപ്പോഴിതാ പ്രശസ്ത നടി പാർവതി നായരും കോവിഡ് ബാധിതർക്കുള്ള സഹായധനവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. വിവിധ ദുരിതാശ്വാസനിധികളിലേക്കു ആയിട്ടാണ് പാർവതി നായർ സഹായധനം നൽകിയിരിക്കുന്നത്. സാമ്പത്തിക സഹായം കൂടാതെ അരിയും ഈ നടി നൽകിയിട്ടുണ്ട്. പിഎം കെയേര്‍സ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയുമാണ് സഹായ ധനമായി പാർവതി നായർ നൽകിയിരിക്കുന്നത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയിലേക്ക് 1500 കിലോ അരിയും ഫിലിം റിപ്പോര്‍ട്ടേര്‍സ് യൂണിയന് 1000 കിലോ അരിയുമാണ് ധന സഹായം കൂടാതെ ഈ നടി സഹായമായി നൽകിയത്. പിആര്‍ഒ യുവരാജാണ് ഈ വിവരം ട്വിറ്ററിലൂടെ ഏവരെയും അറിയിച്ചത്.
പോപ്പിൻസ് എന്ന ചിത്രത്തിലൂടെ എട്ടു വർഷം മുൻപ് അഭിനയ രംഗത്തെത്തിയ പാർവതി നായർ അതിനു ശേഷം പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ മലയാളവും തമിഴും, തെലുങ്കും കന്നഡ ചിത്രങ്ങളുമുണ്ട്. നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമഭിനയിച്ച പാർവതി, എന്നൈ അറിന്താൽ എന്ന തമിഴ് ചിത്രത്തിൽ തല അജിത്തിന് ഒപ്പവും ഉത്തമ വില്ലൻ എന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പവുമഭിനയിച്ചു. വിജയ് സേതുപതി ചിത്രമായ സീതകത്തിയിലും മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിലും അഭിനയിച്ച പാർവതി ഇപ്പോഴഭിനയിക്കുന്നതു ആലംബനാ എന്ന തമിഴ് ചിത്രത്തിലാണ്. ജെയിംസ് ആൻഡ് ആലീസ്, ഡി കമ്പനി, നീ കോ ഞ ചാ എന്നിവയും പാർവതി അഭിനയിച്ച മലയാള ചിത്രങ്ങളാണ്.
കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.