പ്രഖ്യാപന വേള മുതൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് പുഴുവിനെ ഏറ്റവും കൂടുതൽ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യിപ്പിക്കുന്ന പ്രധാന ഘടകം. ആരാധകരിൽ വലിയ ആകാംക്ഷ ഉളവാക്കിയ പ്രഖ്യാപനത്തിന് ശേഷം ചിത്രത്തെക്കുറിച്ചുള്ളപുതിയ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോളിതാ നടി പാർവതി തിരുവോത്ത് തന്നെ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. പാർവതി മുഖ്യകഥാപാത്രമായി അഭിനയിച്ച പുതിയ ചിത്രം വർത്തമാനത്തിന്റെ റിലീസിംഗിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പുഴു എന്ന ചിത്രത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.ഈ ചിത്രം ചെയ്യാൻ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകം മമ്മൂട്ടി എന്ന താരാമാണോ അതോ ചിത്രത്തിന്റെ ഉള്ളടക്കം ആണോ എന്ന ചോദ്യത്തിന് പാർവ്വതി വളരെ വ്യക്തമായി മറുപടി നൽകിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് വളരെ നല്ല പ്രതീക്ഷയിലാണ് താനെന്നും അതിന് ആദ്യത്തെ കാരണം ചിത്രത്തിന്റെ എഴുത്തുകാരനായ ഹർഷാദ് പി.കെയാണെന്നും പാർവ്വതി പറയുന്നു. ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷാദ് വരുന്നതാണ് പ്രധാന ഘടകം എന്നും പാർവ്വതി പറയുന്നു.
നവാഗതയായ റത്തീന സംവിധായിക ആകുന്നതും ചിത്രത്തിന്റെ പ്രത്യേകതയായി പാർവതി ചൂണ്ടിക്കാട്ടുന്നു. പുഴു എന്ന പൊളിറ്റിക്കലി വളരെ വ്യത്യസ്തമായ ചിത്രത്തിൽ ഏറ്റവും കൂടുതൽ തന്നെ ആകർഷിച്ച ഘടകം ചിത്രത്തിന്റെ ഉള്ളടക്കം തന്നെയാണെന്ന് പാർവതി പറയുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നുവെന്നും കഥയുടെ സാരാംശം തിരക്കഥാകൃത്ത് തന്നോട് പറഞ്ഞതിന് ശേഷം മമ്മൂട്ടി ആയിരിക്കും ഇതിൽ അഭിനയിക്കുക എന്ന് വെളിപ്പെടുത്തിയപ്പോൾ അത് വളരെ വലിയ കാര്യമാണെന്നാണ് താൻ പറഞ്ഞതെന്ന് പാർവതി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഈ ചിത്രത്തിൽ മമ്മൂട്ടി ഭാഗമാകുന്നത് മനോഹരമായ കാര്യമായി താൻ കരുതുന്നു എന്നും മമ്മൂട്ടി ഒരു ബ്രില്യൻ ആക്ടർ ആണെന്നും പാർവതി പറയുകയും ചെയ്തു. ആരാധകർ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പുഴു എന്ന ചിത്രത്തെക്കുറിച്ച് പാർവതി നടത്തിയ പരാമർശം ഇതിനോടകം ഏറെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ചിത്രം വ്യത്യസ്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്ന പാർവതിയുടെ പ്രസ്താവന ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക സമൂഹത്തിന്റെ പ്രതീക്ഷ ഉയർത്തുകയും ചെയ്യുന്നു.
വീഡിയോ കടപ്പാട്: Movie Man Broadcasting
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.