മലയാള സിനിമാ ലോകത്തെ സൂപ്പർ താരമായി തന്നെ നിലകൊള്ളുന്ന നടി പാർവതി തിരുവോത്ത് സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇതിനോടകം അഭിനേതാക്കൾക്ക് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച താരം സംവിധായികയാവുന്നത് സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ ആവേശം നൽകുന്ന കാര്യമാണ്. നാളുകൾക്ക് മുമ്പ് തന്നെ നടി പാർവതി തിരുവോത്ത് തന്റെ സംവിധാന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ സാങ്കേതികമായ പല കാരണങ്ങൾ കൊണ്ടും അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എല്ലാ തിരക്കുകളും മാറ്റി വച്ച് വളരെ പെട്ടെന്ന് തന്നെ തന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് പാർവതി തിരുവോത്ത്. പ്രമുഖ ഓൺലൈൻ മീഡിയ ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് പാർവതി തിരുവോത്ത് താൻ ഉടൻതന്നെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന് വെളിപ്പെടുത്തിയത്. ഈ വർഷം പകുതി കഴിയുന്നതോടെ ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികളിലേയ്ക്ക് കടക്കുമെന്ന് പാർവതി പറയുന്നു. താൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകതകളെക്കുറിച്ചും പാർവതി വെളിപ്പെടുത്തുകയും ചെയ്തു.
ഏറ്റവും കൂടുതൽ ആവേശം നൽകുന്ന ഘടകം എന്താണെന്ന് ചോദിച്ചാൽ ആ ചിത്രം മലയാളത്തിൽ അല്ല ഒരുങ്ങുന്നതെന്നാണ് പാർവതി വെളിപ്പെടുത്തിയത്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ ആയിരിക്കില്ല എന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും പാർവതി പറയുന്നു. വരുന്ന ജൂൺ മാസത്തിലൊ ജൂലൈ മാസത്തിലൊ ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് ഉണ്ടാകുമെന്നും പാർവതി പറയുന്നു. ഇതോടെ ഒരു അഭിനേതാവിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് എല്ലാം മാറി സംവിധാനത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് പാർവതി. മലയാളത്തിന് പുറത്തുള്ള മറ്റൊരു ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യയിലെതന്നെ പ്രഗത്ഭരായ നിരവധി അഭിനേതാക്കൾ അണിനിരക്കും എന്നും പാർവതി സൂചന നൽകുകയും ചെയ്യുന്നു. ഒരുപാട് തയ്യാറെടുപ്പുകൾ ആവശ്യമായിട്ടുള്ള ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾവരും നാളുകളിൽ മാത്രമേ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നും പാർവതി പറയുന്നു. നടി എന്നതിനപ്പുറം ശക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള പാർവ്വതിയുടെ ചിത്രത്തിനും ആ പ്രത്യേകത ഉണ്ടാകുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു.
ഫോട്ടോ കടപ്പാട്: Movie Man Broadcasting
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.