പ്രശസ്ത മലയാള നടി നമിതാ പ്രമോദിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നമിത തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പുറത്തു വിട്ടിരിക്കുന്നത്. ഈ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ അതിമനോഹരിയായാണ് നമിത കാണപ്പെടുന്നത്. കറുത്ത നിറമുള്ള വസ്ത്രമാണ് വളരെ മോഡേണായി നമിത ഈ ചിത്രങ്ങളിൽ ധരിച്ചിരിക്കുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്ത, മലയാളത്തിന്റെ പുതു തലമുറയിലെ നായികമാരിലൊരാളാണ് നമിത പ്രമോദ്. ഇപ്പോഴും മികച്ച പ്രോജക്ടുകളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് നമിത. സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ നമിത 2011 ഇൽ റീലീസ് ചെയ്‌ത ട്രാഫിക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
നമിതക്കു ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ്. നിവിൻ പോളിയായിരുന്നു ഈ ചിത്രത്തിലെ നായകൻ. അതിനു ശേഷം ദിലീപ്, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി നമിത മാറി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, കമ്മാരസംഭവം, ലോ പോയിന്റ്, വിക്രമാദിത്യൻ, അൽ മല്ലു, റോൾ മോഡൽസ്, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗം കളി എന്നിവയാണ് നമിത അഭിനയിച്ച പ്രമുഖ ചിത്രങ്ങൾ. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള നമിതയുടെ പുതിയ ചിത്രം നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായ പ്രോജക്ട് ആണ്. ഇത് കൂടാതെ ദിലീപ് നായകനായ പ്രൊഫസ്സർ ഡിങ്കനിലും നമിത ആണ് നായിക.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.