ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തിയാർജ്ജിച്ച താരമാണ് നമിത കപൂർ. സ്വകാര്യ ജീവിതത്തിൽ അനുഭവിച്ച നിരവധി പ്രശ്നങ്ങൾ കൊണ്ട് തന്നെ സിനിമാലോകത്ത് അത്ര സജീവമല്ലാതിരുന്ന താരം അഭിനയത്തിന് പുറമേ സിനിമയുടെ മറ്റു മേഖലകളിൽ ചുവടു വെച്ചു കൊണ്ട് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിനോടകം നിരവധി ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ നമിത അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ സിനിമകളിലും ഗ്ലാമർ വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. സൂപ്പർതാര ചിത്രങ്ങളുടെ അടക്കം ഭാഗമായിട്ടുള്ള താരം കഴിഞ്ഞ അഞ്ചുവർഷത്തോളം വിഷാദ രോഗത്തിന് അടിമപ്പെടുന്നു. കടുത്ത മാനസിക സംഘർഷങ്ങൾക്കൊപ്പം വ്യക്തിബന്ധങ്ങളിൽ നേരിട്ട അവഗണനകളും നമിതയെ ഏറെ തളർത്തിയിരുന്നു. എന്നാൽ എല്ലാ തടസ്സങ്ങളും മറികടന്നു കൊണ്ട് വീണ്ടും സിനിമാലോകത്ത് സജീവമാകാനാണ് നമിതയുടെ തയ്യാറെടുപ്പ്. ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ തന്റെ പുതിയ സിനിമ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും അനുഭവങ്ങളും എല്ലാം നമിത പങ്കുവെച്ചിരിക്കുകയാണ്. മലയാളികൾക്കും ഏറെ സുപരിചിതയായ താരം പുലിമുരുകൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ നിർമ്മാണ മേഖലയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന നമിത മലയാള സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും സ്വപ്നങ്ങളും അഭിമുഖത്തിൽ പങ്കുവെച്ചു.
മലയാള സിനിമകൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് തുറന്നു പറഞ്ഞ താരം മലയാള സിനിമയുടെ ചിത്രീകരണ രീതിയെയും സംവിധാന മികവിനെയും പുകഴ്ത്തി പറഞ്ഞ നമിത മലയാളത്തിലെ തന്റെ ഇഷ്ടം നടൻ ആരാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. നിരവധി സൂപ്പർതാരങ്ങൾ ഉള്ള മലയാളസിനിമയിൽ നടൻ പൃഥ്വിരാജിനെയാണ് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹം ആണെന്നും നമിത വെളിപ്പെടുത്തുകയും ചെയ്തു. കൂടാതെ തന്റെ പുതിയ നിർമ്മാണ സംരംഭത്തെക്കുറിച്ച് നമിത മനസ്സ് തുറക്കുകയും ചെയ്തു. മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ ഒരുക്കുന്ന ബൗ വൗ എന്ന പുതിയ ചിത്രത്തിന്റെ സഹ നിർമ്മാതാവാണ് നമിത.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.