പ്രശസ്ത മലയാള സിനിമാ നടിയായ മൈഥിലി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൈഥിലിയുടെ വിവാഹം നടന്നത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ശേഷം ഇന്ന് വൈകിട്ട് കൊച്ചിയില്‍ സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് നടത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. സിനിമയിൽ വന്നപ്പോൾ സ്വീകരിച്ച പേരാണ് മൈഥിലി. 2009 ഇൽ പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ പാലേരിമാണിക്യം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് ഈ നടി ശ്രദ്ധ നേടി.
കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ മൈഥിലി അഭിനയിച്ചിട്ടുണ്ട്. നാടൻ പെണ്കുട്ടി ആയും അതുപോലെ ഗ്ലാമർ വേഷങ്ങളിലും മൈഥിലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശി ആയ ഈ നടി, രഞ്ജിത് ഒരുക്കി മോഹൻലാൽ നായകനായ ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലി അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത്. ഏതായാലും മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 2018 ഇൽ സിഞ്ചർ എന്ന ജസരി ഭാഷാ ചിത്രത്തിൽ അഭിനയിച്ചും മൈഥിലി ശ്രദ്ധ നേടിയിരുന്നു. അഭിനയ പ്രതിഭ കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെ ഉണ്ടാക്കിയ കലാകാരി കൂടിയാണ് മൈഥിലി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.