പ്രശസ്ഥ സിനിമ താരത്തെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അറസ്റ് സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒരേ പോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ അറസ്റ് ചെയ്ത ദിലീപിനെ ഇന്ന് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. പോലീസ് അറസ്റ് ചെയ്‌തെങ്കിലും ദിലീപ് ഇതുവരെ കുറ്റം സമ്മതിച്ചില്ല. ചിരിച്ചു കൊണ്ടായിരുന്നു പോലീസിനെയും ജനക്കൂട്ടത്തെയും ദിലീപ് നേരിട്ടത്. അറസ്റ്റിന് ശേഷം ആദ്യമായി ദിലീപ് പ്രതികരണം പുറത്ത് വന്നു. ഭയപ്പെടേണ്ട സാഹചര്യം ഇല്ല, തനിക്ക് കേസുമായി ഒരു ബന്ധവുമില്ല, തന്നെ കുടുക്കിയതാണ് എന്നാണ് ദിലീപ് പറയുന്നത്.
തെറ്റ് ചെയ്യാത്തിടത്തോളം ഭയമില്ല എന്നും തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് കൂട്ടി ചേര്‍ത്തു. എന്നെ കുടുക്കിയതാണെന്നും സത്യം എന്താണെന്ന് കാലം തെളിയിക്കും എന്നും ദിലീപ് വിളിച്ച് പറയുന്നുണ്ടായിരുന്നു.
അറസ്റ്റിന് ശേഷം മജിസ്ട്റേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തിറക്കിയപ്പോഴാണ് ദിലീപ് ഇങ്ങനെ പ്രതികരിച്ചത്. ദിലീപിന്‍റെ സഹോദരന്‍ അനൂപും അഡ്വക്കേറ്റ് രാം കുമാറും മജിസ്ട്രേട്ടിന്‍റെ വസതിയില്‍ എത്തിയിരുന്നു. ദിലീപ് ആത്മവിശ്വാസത്തോടെ പുറത്തു വന്നപ്പോള്‍ സഹോദരന്‍ അനൂപ് പൊട്ടി കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പറയുന്ന തെളിവുകള്‍ കൃത്രിമ തെളിവുകള്‍ ആണെന്ന് അഡ്വക്കേറ്റ് രാം കുമാര്‍ പ്രതികരിച്ചു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.