ഒരുപിടി മികച്ച മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മേഘ്‌ന രാജ് അമ്മയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മേഘ്‌നക്ക് ഒരു ആണ്കുഞ്ഞു പിറന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പ്രത്യക്ഷപെട്ടിട്ടുള്ള ഈ നടി വിവാഹം കഴിച്ചത് കന്നഡ നടൻ ചിരഞ്ജീവി സർജയെ ആണ്. കുറച്ചു മാസങ്ങൾക്ക് മുൻപു അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ അന്തരിച്ചത് വലിയ വാർത്തയായിരുന്നു. ചിരഞ്ജീവി സർജ അന്തരിക്കുമ്പോൾ മേഘ്‌ന രാജ് ഗര്ഭിണി ആയിരുന്നു. കുറച്ചു നാൾ മുൻപാണ് കുടുംബാംഗങ്ങളോടൊപ്പം മേഘ്‌ന ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഏതായാലും അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായി ഇരിക്കുന്നു എന്ന വാർത്തയും കുഞ്ഞിനൊപ്പം ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ് സർജ പുറത്തു വിട്ട ചിത്രവും ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസമാണ് ഏട്ടത്തി ആയ മേഘ്‌നക്ക് വമ്പൻ സർപ്രൈസും ആയി ധ്രുവ് സർജ എത്തിയത്. സഹോദരൻ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യകൺമണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ ആണ് ധ്രുവ് സർജ സമ്മാനമായി നൽകിയത്. ഏതായാലും ചിരുവിന്റെ കുഞ്ഞിനു വലിയ വരവേൽപ്പാണ് ആ കുടുംബം നൽകിയിരിക്കുന്നത്. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നൽകുന്ന ധ്രുവ് ആണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ എല്ലാം മുൻകൈ എടുത്തു നടത്തിയത് എന്നും വാർത്തകൾ പറയുന്നു. യക്ഷിയും ഞാനും, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയവയാണ് മേഘ്‌നയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ.
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
This website uses cookies.