വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ താരങ്ങൾക്ക് ഇന്ത്യൻ സിനിമയിൽ കടുത്ത ആരാധകരുടെ ഒരു വലിയ വൃന്ദം തന്നെയുണ്ട്. തങ്ങളുടെ താരത്തോടുള്ള ആരാധന അവരിൽ പലർക്കും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ആ ആരാധന കൊണ്ട് ഒട്ടേറെ നല്ല കാര്യങ്ങൾ സമൂഹത്തിനു ഫാൻസ് അസോസിയേഷൻ വഴി ചെയ്യുന്ന ആരാധകരും ഒരുപാടുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും അവരിൽ ചിലരുടെ ആരാധന അതിരു വിടുകയും അത് മറ്റു താരങ്ങളുടെ ആരാധകരുമായുള്ള വഴക്കിലോ അല്ലെങ്കിൽ തങ്ങളുടെ താരത്തെ ഇകഴ്ത്തി പറയുന്നവരെ അപമാനിക്കുന്ന പ്രവർത്തികളിലോ ചെന്നെത്താറുണ്ട്. എല്ലാ സിനിമാ ഇന്ഡസ്ട്രികളിലും ഉള്ള സൂപ്പർ താരങ്ങളുടെ ആരാധകരിൽ നിന്നും ഇത്തരം പ്രവർത്തികൾ ഉണ്ടായിട്ടുമുണ്ട്, ഇപ്പോഴും അത് സംഭവിച്ചുക്കൊണ്ടിരിക്കുന്നുമുണ്ട്. ആ ഗണത്തിൽ പെടുത്താവുന്ന പുതിയ സംഭവം അരങ്ങേറിയത് തെലുങ്കിലെ സൂപ്പർ താരമായ ജൂനിയർ എൻ ടി ആറിന്റെ ആരാധകരിൽ നിന്നാണ്.
ജൂനിയർ എൻ ടി ആറിന്റെ ആരാധികയല്ല താനെന്നും പകരം തെലുങ്കിലെ മറ്റൊരു സൂപ്പർ താരമായ മഹേഷ് ബാബുവിന്റെ ആരാധികയാണ് താനെന്നും വ്യക്തമാക്കിയ ബോളിവുഡ് നടി മീര ചോപ്രക്ക് എതിരെയാണ് ജൂനിയർ എൻ ടി ആർ ആരാധകർ രംഗത്ത് വന്നത്. മീര ചോപ്രക്ക് എതിരെ സോഷ്യൽ മീഡിയയിൽ ആക്രമണമഴിച്ചു വിട്ട ജൂനിയർ എൻ ടി ആർ ആരാധകർ അവർക്കെതിരെ ബലാൽസംഗ ഭീഷണി വരെ മുഴക്കി എന്നാണ് നടി പരാതിപ്പെടുന്നത്. തനിക്കു ലഭിച്ച ചില സന്ദേശങ്ങൾ ട്വിറ്ററിലൂടെ പുറത്ത് വിട്ട നടി, ഈ ഫാൻസ് ആക്രമണത്തിലേക്ക് ജൂനിയർ എൻ ടി ആറിന്റെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. മീര ചോപ്രക്ക് പിന്തുണയുമായി പ്രശസ്ത തമിഴ് പിന്നണി ഗായികയും ഡബ്ബിങ് ആര്ടിസ്റ്റുമായ ചിന്മയിയും എത്തിയിട്ടുണ്ട്. തന്റെ മാതാപിതാക്കൾക്കു എതിരെ വരെ അവർ ഭീഷണി സന്ദേശങ്ങൾ അയച്ചുവെന്നും നിയമപരമായി തന്നെ ഇതിനെതിരെ മുന്നോട്ടു നീങ്ങുകയാണെന്നും മീര ചോപ്ര അറിയിച്ചു. ഇത്തരം ആരാധക വൃന്ദം ഉണ്ടെന്നതിൽ അഭിമാനം തോന്നുന്നുണ്ടോ എന്നാണ് മീര ജൂനിയർ എൻ ടി ആറിനോട് ചോദിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.