പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാസാഗറിന്റെ മരണം. കുറച്ചു വര്‍ഷങ്ങളായി ശ്വാസ കോശ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്ന വിദ്യാസാഗറിന് കഴിഞ്ഞ ജനുവരിയിലാണ് കോവിഡ് ബാധിച്ചത്. അതിന്റെ ഭാഗമായി ശ്വാസകോശത്തിൽ അണുബാധ ഉണ്ടാവുകയും ഏതാനും ദിവസം മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അണുബാധ രൂക്ഷമാവുകയും അതിനെ തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിക്കുകയും ചെയ്തു. എന്നാൽ അവയവദാതാവിനെ കിട്ടാൻ വൈകിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി. ഇത്രയും ദിവസം വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു വിദ്യാസാഗറിന്റെ ജീവൻ നിലനിർത്തിയിരുന്നത്.
പക്ഷെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിദ്യാസാഗറിന്റെ സ്ഥിതി വഷളാവുകയും മരണപ്പെടുകയും ചെയ്തു. ബാംഗ്ലൂരിലെ വ്യവസായി ആയിരുന്ന വിദ്യാസാഗറിനെ 2009 ലാണ് മീന വിവാഹം ചെയ്തത്. ഇരുവരുടെയും മകൾ നൈനികയും സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഏവർക്കും പരിചിതയാണ്. ദളപതി വിജയ് നായകനായ തെരി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് നൈനിക ബാലതാരമായി ശ്രദ്ധിക്കപ്പെട്ടത്. വിവാഹത്തിന് ശേഷവും നടി മീന അഭിനയ ജീവിതത്തിൽ സജീവമായിരുന്നു. ഈ അടുത്തിടെ തന്നെ മലയാളത്തിൽ ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡി എന്നീ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച മീന, ശിവ സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ അണ്ണാത്തെയിലും വേഷമിട്ടു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മീന. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖരായ എല്ലാവരുമിപ്പോൾ വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനമറിയിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.