സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഒരുകാലത്ത് ഏറെ ശ്രദ്ധേയയായ നടിയായിരുന്നു മന്യ. ബാലതാരമായി സിനിമയിൽ കടന്നു വരുകയും പിന്നീട് മലയാളം, തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിൽ നായികയായി താരം വേഷമിട്ടിട്ടുണ്ട്. 1989 ൽ സ്വന്തം എന്ന് കരുതി എന്ന സിനിമയിൽ ബാലതാരമായാണ് മന്യ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ജോക്കർ, രാക്ഷസരാജാവ്, അപരിചിതൻ, തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെച്ചിരുന്നു. നടി മന്യയെക്കെതിരെ അടുത്തിടെ പ്രചരിച്ച വ്യാജ വാർത്തയെക്കെതിരെ പ്രതികരിച്ചു നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ താഴെ കമെന്റ് രേഖപ്പെടുത്തിയാണ് മന്യ പ്രതികരിച്ചിരിക്കുന്നത്. നടൻ ദിലീപിനെ കുറിച്ചു മന്യ നടത്തിയ പ്രസ്താവന എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നത്. എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാർത്ത. വളരെ ചുരുങ്ങിയ സമയം കൊണ്ട് വാർത്ത ഏറെ ശ്രദ്ധ നേടുകയായിരുന്നു. ഇത് വ്യാജ വാർത്തയാണെന്ന് മന്യ വാർത്തയുടെ താഴെ കുറിക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് തന്റെ പേജിൽ പങ്കുവെക്കുകയായിരുന്നു. ഇത് സിനിമ പ്രേമികളെ തെറ്റുദ്ധരിപ്പിക്കുന്ന വാർത്ത ആണെന്നും ദിലീപ് അങ്ങനെ പറഞ്ഞട്ടില്ല എന്ന് താരം തുറന്ന് പറയുകയുണ്ടായി. ബഹുദൂര്‍ക്ക തമാശ ദിലീപ് പറയുമായിരുന്നു എന്നാണ് താൻ അഭിമുഖത്തില്‍ പറഞ്ഞതെന്നും ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ നിരോധിക്കപ്പെടണം എന്ന് മന്യ വ്യക്തമാക്കി. ഇത് അറപ്പുളവാക്കുന്നതാണെന്നും ഈ വാര്‍ത്ത പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം അല്ലെങ്കില്‍ നിയപരമായി മുന്നോട്ട് പോകുമെന്ന് താരം കൂട്ടിച്ചേർത്തു. മന്യയ്ക്ക് ശക്തമായ പിന്തുണ നൽകി ഒരുപാട് വ്യക്തികൾ രംഗത്ത് എത്തിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.