കൊറോണ വൈറസാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയം. വളരെ വേഗത്തിൽ പകരാൻ സാധ്യതയുള്ളത് കൊണ്ട് സോഷ്യൽ ഡിസ്‌സ്ഥൻസിങ് മാത്രമാണ് ഇതിന് ആകെയുള്ള പ്രതിവിധി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ എല്ലാവരും വീടുകളിൽ തന്നെ സെല്ഫ് ക്വാറൻറ്റെയ്നായി ഇരിക്കുകയാണ്. സിനിമകളുടെ എല്ലാം ചിത്രീകരണം നിർത്തിവെച്ചത് മൂലം നടിനടന്മാരും ഇപ്പോൾ വീടുകളിൽ തന്നെയാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് നടി മഞ്ജിമ ട്വിറ്ററിൽ പങ്കുവെച്ച ട്വീറ്റിനെതിരെ മോശമായി പ്രതികരിച്ചു ഒരു യുവാവ് മുന്നോട്ട് വന്നിരുന്നു. സമൂഹ മാധ്യമത്തിലൂടെ വിമര്ശിക്കാനെത്തിയ യുവാവിന് തക്കതായ മറുപടിയുമായി മഞ്ജിമ രംഗത്ത് എത്തിയിരിക്കുകയാണ്.
കൊറോണ വൈറസ് എങ്ങും വ്യാപിച്ചു വരുന്ന ഈ സമയത്ത് എന്തുകൊണ്ട് ജനങ്ങൾ വീട്ടിൽ തന്നെയിരിക്കുവാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു എന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് താരം കുറിക്കുകയുണ്ടായി. വീട്ടിൽ ഇരുന്നാൽ നിങ്ങൾ ഭക്ഷണം തരുമോ എന്ന് ഒരു വ്യക്തി നടിയോട് പരസ്യമായി ചോദിക്കുകയുണ്ടായി. യുവാവിന്റെ ഈ മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് വളരെ രസകരമായാണ് നടി മഞ്ജിമ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴും നമ്മുടെ ഇടയിൽ ഇത്തരം ആളുകൾ ഉണ്ടെന്നും ഇത്തരം ട്വീറ്റുകൾക്ക് സാധാരണ മറുപടി നൽകാത്ത വ്യക്തിയാണ് താനെന്ന് മഞ്ജിമ വ്യക്തമാക്കി. ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടത്തിന് തനിക്ക് കിട്ടിയ മറുപടിയാണെന്നും ജോലിയ്ക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നത് എളുപ്പമാണെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണന്ന് താരം പറയുകയുണ്ടായി. തങ്ങൾക്കാർക്കും പണം ആകാശത്ത് നിന്ന് പൊട്ടി വീഴില്ല എന്ന് താരം കൂട്ടിച്ചേർത്തു. ജനങ്ങൾ വീട്ടിൽ തന്നെയിരിക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരുപാട് താരങ്ങൾ പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.