[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മാമാങ്കത്തിൽ മാളവികക്ക് പകരം അനുസിതാര? ; സംഭവച്ചതിനെ കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രം ഈ മാസം ഇരുപത്തിയൊന്നിന് വമ്പൻ റിലീസ് ആയി എത്തുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഉണ്ണിമുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനുസിതാര, പ്രാചി ടെഹ്‌ലാൻ, സുദേവ് നായർ, ഇനിയ, കനിഹ, ഇടവേള ബാബു, സുരേഷ് കൃഷ്ണ, സുനിൽ സുഗത, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ തുടങ്ങിയവർ ഈ ചിത്രത്തിന്റെ ഭാഗമാണ്. ഇത് വരെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, സ്റ്റില്ലുകൾ, ടീസർ, ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. എം ഞായചന്ദ്രൻ ഈണം പകർന്ന മൂക്കുത്തി കണ്ടില്ല എന്ന പാട്ടിന്റെ വീഡിയോയും മികച്ച അഭിപ്രായം നേടിയിരുന്നു.

ഏറെ വിവാദങ്ങൾക്കു നടുവിൽ ആണ് ഈ ചിത്രം പൂർത്തിയായത്. പന്ത്രണ്ടു വർഷത്തോളം റിസർച് നടത്തി തിരക്കഥ ഒരുക്കി ഈ ചിത്രം സംവിധാനം ചെയ്യാൻ ആരംഭിച്ചത് സജീവ് പിള്ള ആയിരുന്നു. എന്നാൽ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആയുള്ള തർക്കം മൂലം സജീവ് പിള്ളയെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും എം പദ്മകുമാറിനെ വെച്ച് റീഷൂട്ട് ചെയ്യുകയും ആണുണ്ടായത്. സജീവ് പിള്ളയോടൊപ്പം ആദ്യം സഹകരിച്ച സാങ്കേതിക പ്രവർത്തകരേയും അഭിനേതാക്കളെയും മാറ്റിയിരുന്നു. അവരിൽ ചിലർ ആണ് നീരജ് മാധവ്, ധ്രുവൻ എന്നിവർ. ഇപ്പോഴിതാ റീഷൂട്ട് വന്നപ്പോൾ ചിത്രത്തിലെ വേഷം നഷ്‌ടമായ ഒരാളാണ് താൻ എന്ന് പറയുകയാണ് നടി മാളവിക. നടിയുടെ ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മാളവികയുടെ വാക്കുകൾ ഇങ്ങനെ, “മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! വിധി. പൊറി‌ഞ്ചുമറിയത്തിൻറെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്നമായി. പി‌എം‌ജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം). “പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്” ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.”. അനു സിതാര ഇപ്പോൾ മാമാങ്കത്തിൽ ചെയ്ത വേഷം ആയിരുന്നു ആദ്യം മാളവിക ചെയ്തത് എന്നാണ് സൂചന. 

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.