മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രം ഈ മാസം ഇരുപത്തിയൊന്നിന് വമ്പൻ റിലീസ് ആയി എത്തുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഉണ്ണിമുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനുസിതാര, പ്രാചി ടെഹ്‌ലാൻ, സുദേവ് നായർ, ഇനിയ, കനിഹ, ഇടവേള ബാബു, സുരേഷ് കൃഷ്ണ, സുനിൽ സുഗത, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ തുടങ്ങിയവർ ഈ ചിത്രത്തിന്റെ ഭാഗമാണ്. ഇത് വരെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, സ്റ്റില്ലുകൾ, ടീസർ, ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. എം ഞായചന്ദ്രൻ ഈണം പകർന്ന മൂക്കുത്തി കണ്ടില്ല എന്ന പാട്ടിന്റെ വീഡിയോയും മികച്ച അഭിപ്രായം നേടിയിരുന്നു.
ഏറെ വിവാദങ്ങൾക്കു നടുവിൽ ആണ് ഈ ചിത്രം പൂർത്തിയായത്. പന്ത്രണ്ടു വർഷത്തോളം റിസർച് നടത്തി തിരക്കഥ ഒരുക്കി ഈ ചിത്രം സംവിധാനം ചെയ്യാൻ ആരംഭിച്ചത് സജീവ് പിള്ള ആയിരുന്നു. എന്നാൽ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആയുള്ള തർക്കം മൂലം സജീവ് പിള്ളയെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും എം പദ്മകുമാറിനെ വെച്ച് റീഷൂട്ട് ചെയ്യുകയും ആണുണ്ടായത്. സജീവ് പിള്ളയോടൊപ്പം ആദ്യം സഹകരിച്ച സാങ്കേതിക പ്രവർത്തകരേയും അഭിനേതാക്കളെയും മാറ്റിയിരുന്നു. അവരിൽ ചിലർ ആണ് നീരജ് മാധവ്, ധ്രുവൻ എന്നിവർ. ഇപ്പോഴിതാ റീഷൂട്ട് വന്നപ്പോൾ ചിത്രത്തിലെ വേഷം നഷ്‌ടമായ ഒരാളാണ് താൻ എന്ന് പറയുകയാണ് നടി മാളവിക. നടിയുടെ ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മാളവികയുടെ വാക്കുകൾ ഇങ്ങനെ, “മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! വിധി. പൊറിഞ്ചുമറിയത്തിൻറെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്നമായി. പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം). “പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്” ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.”. അനു സിതാര ഇപ്പോൾ മാമാങ്കത്തിൽ ചെയ്ത വേഷം ആയിരുന്നു ആദ്യം മാളവിക ചെയ്തത് എന്നാണ് സൂചന.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.