പട്ടം പോലെ എന്ന മലയാള ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിലേക്ക് ചേക്കേറി സാക്ഷാൽ ദളപതി വിജയുടെ വരെ നായികയായി അഭിനയിച്ച താരമാണ് മാളവിക മോഹനൻ. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനവിജയം തുടരുന്ന മാസ്റ്ററിൽ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാളവിക മോഹനൻ കൂടുതൽ പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ്. മാസ്റ്ററിലെ തന്റെ പ്രകടനത്തെ ട്രോൾ ആക്കിയപ്പോഴും മാളവിക തന്നെ ആ ട്രോളുകൾ ഏറ്റെടുക്കുകയും ചെയ്തത് വളരെ താരത്തിന് വളരെ വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. സിനിമാ അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും തന്റെ പ്രതിഭ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. താരത്തിന്റ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. വസ്ത്രധാരണയിലും ഫിറ്റ്നസ്സിലും താൻ ശ്രദ്ധിക്കാനുള്ള കാര്യങ്ങളെപ്പറ്റി മാളവിക വെളിപ്പെടുത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരോഗ്യ- സൗന്ദര്യ പരിപാലനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
സൗന്ദര്യ സംരക്ഷണത്തിനായി താൻ ആശ്രയിക്കുന്നത് നാടൻ വഴികളാണെന്ന് മാളവിക പറയുന്നു. ആയുർവേദ ഉൽപ്പന്നങ്ങൾ ആണ് കൂടുതലായും ഉപയോഗിക്കാറുള്ളത്, ഫെയ്സ് പാക്ക് ആയി ഉപയോഗിക്കുന്നത് രക്തചന്ദന പൊടിയാണ്. മേക്കപ്പ് റിമൂവ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. മുടി സൗന്ദര്യം നിലനിർത്തുന്നതിനും നാടൻ പൊടിക്കൈകളാണ് ചെയ്യാറുള്ളത്. ആര്യവൈദ്യശാലയിൽ നിന്നുള്ള കാച്ചിയ എണ്ണയാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്.
ഇവയ്ക്കുപുറമേ ഫിറ്റ്നസ് സംരക്ഷണത്തിന് വർക്കൗട്ടുകളാണ് കൂടുതലായും ചെയ്യാറുള്ളത്. എന്നാൽ യോഗ ചെയ്യാനുള്ള ക്ഷമ ഇല്ലാത്തതിനാൽ അത് ചെയ്യാറില്ല. പഠിക്കുന്ന സമയത്ത് അത്‌ലറ്റിക്സിൽ സജീവമായിരുന്നത് ഫിറ്റ്നസ് സ്വന്തമാക്കാൻ സഹായിച്ചു. അപ്പം, ദോശ, ഇഡലി, സാമ്പാർ തുടങ്ങിയ നാടൻ ഭക്ഷണങ്ങളാണ് കൂടുതലായും കഴിക്കുന്നത്.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.