പ്രശസ്ത ബോളിവുഡ് യുവ താരമായിരുന്ന സുശാന്ത് സിങ് രാജ്പുത് ആത്മത്യ ചെയ്ത സംഭവം ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. സുശാന്തിന്റെ മരണത്തിൽ ബോളിവുഡിലെ ചില വലിയ താരങ്ങൾക്കും സംവിധായകർക്കും നിർമ്മാതാക്കൾക്കും പങ്കുണ്ട് എന്ന ആരോപണവും ചൂടോടെ നിൽക്കുന്ന ഈ സാഹചര്യത്തിൽ സുശാന്തുമായുള്ള തന്റെ പഴയ ഒരു വാട്സാപ്പ് ചാറ്റ് പുറത്തു വിട്ടിരിക്കുകയാണ് നടിയും നർത്തകിയുമായ ലോറെൻ ഗോട്ടലിബ്. സുശാന്ത് സിങ് രാജ്പുത് എന്ന വ്യക്തി ആരായിരുന്നു എന്ന് ലോകമറിയണം എന്ന് പറഞ്ഞു കൊണ്ടാണ് 2016 ഇൽ തങ്ങൾ വാട്സാപ്പിലൂടെ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടുകൾ ഈ നടി പുറത്തു വിട്ടത്. ഈ ചാറ്റ് വീണ്ടും വീണ്ടും കാണുമ്പോൾ തന്റെ മനസ്സ് തകരുന്നുവെന്നും സങ്കടം സഹിക്കാനാകുന്നില്ലെന്നും ഈ നടി പറയുന്നു. സിനിമയിൽ അഭിനയിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് സുശാന്തിനോട് തുറന്നു പറയുന്നതിനൊപ്പം തനിക്ക് ഒരു വലിയ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കണമെന്നും ഈ നടി പറയുന്നു.
അതിനായി അവസരം തേടണമെന്ന് സുശാന്തിനോട് അവർ പറയുമ്പോൾ സുശാന്ത് പറയുന്നത് തീർച്ചയായും ശ്രമിക്കണമെന്നും ടെലിവിഷനിൽ നിന്ന് സിനിമയിലേക്കെത്തുക അത്ര എളുപ്പമല്ല എന്നുമാണ്. താൻ ആ പ്രതിബന്ധങ്ങളെ അതീജിവിച്ചത് തന്റെ ആഗ്രഹം അങ്ങനെ ആയതുകൊണ്ടാണ് എന്നും ശരാശരി കഴിവും സൗന്ദര്യവുമുള്ള തനിക്ക് ഇത് സാധിക്കുമെങ്കിൽ പ്രതിഭയുള്ള ലൊറെന് ഇതെല്ലാം എളുപ്പമായിരിക്കുമെന്നും സുശാന്ത് പറയുന്നു. ആ നടിക്ക് ഏറെ പ്രചോദനം പകരുന്ന വാക്കുകളാണ് സുശാന്ത് അവരോടു പറയുന്നത്. സ്നേഹവും ദയയും ആത്മാർഥതയുമാണ് സുശാന്തിന്റെ വാക്കുകളിൽ ഉള്ളതെന്നും താനും സുശാന്തും പുറത്ത് നിന്ന് വന്നവരായതിനാൽ തങ്ങൾ തമ്മിൽ നല്ല ആത്മബന്ധം ഉണ്ടായിരുന്നു എന്നും ലോറെൻ ഗോട്ടലിബ് പറഞ്ഞു. സ്നേഹവും കരുതലും കാണിക്കുന്ന ഒരാളായിരുന്നു സുശാന്ത് എന്ന് എല്ലാവരും അറിയണമെന്നും സുശാന്ത് എന്താണെന്ന് ലോകമറിയുന്നതിനു വേണ്ടിയാണു താനിത് പുറത്തു വിടുന്നതെന്നും അവർ പറയുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.