പ്രശസ്ത തെന്നിന്ത്യൻ നടി കനിഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച പുതിയ ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കനിഹ തന്റെ ജീവിതത്തിലെ ഒരുപാട് മുഹൂർത്തങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. ഇത്തവണ കനിഹ പുറത്തു വിട്ടിരിക്കുന്നത് ഒരു സെൽഫിയാണ്. ആ സെൽഫിയുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ രാമു എന്ന് പേരുള്ള, ഒരു കോർപറേഷൻ തൂപ്പുകാരനൊപ്പമുള്ള സെൽഫിയാണ് കനിഹ പങ്കു വെച്ചിരിക്കുന്നത് എന്നതാണ്. അതിനൊപ്പം ഒരു കുറിപ്പും കനിഹ പങ്കു വെച്ചിട്ടുണ്ട്. ഇതൊരു ഫാൻസി ചിത്രമല്ല എന്ന് പറഞ്ഞു കൊണ്ടാണ് കനിഹ തുടങ്ങുന്നത്. രാമു എന്ന ഈ കോർപറേഷൻ തൊഴിലാളി കഴിഞ്ഞ രണ്ടു വർഷമായി താൻ ജീവിക്കുന്ന സ്ഥലത്തു തൂപ്പുകാരനായി ജോലി ചെയ്യുകയാണ് എന്ന് കനിഹ പറയുന്നു. എന്നാൽ ഇന്ന് രാവിലെ താൻ നടക്കാൻ ഇറങ്ങിയപ്പോൾ രാമുവിനെ കണ്ടു ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരഞ്ഞു എന്നും തന്നോട് ആരും ഇന്നേവരെ ഇതുപോലെ ആശംസ അറിയിച്ചിട്ടില്ല എന്ന് രാമു പറഞ്ഞെന്നും കനിഹ കുറിക്കുന്നു.
പണവും വലിയ സുഖ സൗകര്യങ്ങളും ഒന്നും താൻ ആഗ്രഹിച്ചിട്ടില്ല എന്നും, താൻ ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കുറിച്ചു. തനിക്കു അങ്ങനെ മറ്റുള്ളവരിൽ നിന്നുള്ള സ്നേഹമോ മനുഷ്യത്വ പരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കൂട്ടി ചേർക്കുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവർക് ഏറെ സന്തോഷം പകരാനും അവർക്കു ഒരു നല്ല ദിവസം സമ്മാനിക്കാനും നമ്മുടെ ഒരു ചിരിക്കോ, ആശംസക്കൊ കഴിയുമെന്നും കനിഹ പറയുന്നു. താൻ ഈ ചിത്രമെടുത്തു കഴിഞ്ഞപ്പോൾ രാമു പറഞ്ഞത്, തനിക്കു ഇങ്ങനെ ഒരു ചിത്രമെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് എങ്ങനെ ചോദിക്കും എന്നറിയാത്തത് കൊണ്ടാണ് ഇതുവരെ പറയാത്തത് എന്നുമാണെന്നും കനിഹ കുറിക്കുന്നു. തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ സെലിബ്രിറ്റി എന്നും നടി എടുത്തു പറയുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച…
ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
This website uses cookies.