ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ കനി കുസൃതി പ്രമുഖ വനിതാ വാരികയായ ഗൃഹലക്ഷ്മിക്കു എതിരെ നടത്തിയ പ്രതികരണമാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ ഗൃഹലക്ഷ്മി നടത്തിയ മിനുക്കുപണിക്ക് എതിരെയാണ് ഈ നടി പ്രതികരിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ഈ ലക്കത്തില്‍ കനി കുസൃതിയാണ് മുഖചിത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രോമമുള്ള കൈയും തന്റെ യഥാര്‍ത്ഥ നിറവും എവിടെയെന്ന് ഗൃഹലക്ഷ്മി കവര്‍ പേജ് ഇന്‍സ്റ്റ സ്റ്റോറിയാക്കി നടി ചോദിക്കുന്നു. തന്റെ സ്കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നുവെന്നും ഷൂട്ടിന് മുന്‍പ് തന്നെ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അവരോട് ചർച്ച ചെയ്തതാണ് എന്നും കനി കുസൃതി പറയുന്നു.
താന്‍ എങ്ങനെയാണോ അതേ രീതിയില്‍ തന്നെ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് ഈ നടി പറയുന്നത്. ഈ ലക്കത്തിലെ ഗൃഹലക്ഷ്മിയിൽ, മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന തലക്കെട്ടിലാണ് കനിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അത്തരമൊരു തലകെട്ടിലുള്ള അഭിമുഖം പുറത്തു വിട്ട ലക്കത്തിലെ കവർ പേജിലാണ് ഗൃഹലക്ഷ്മി കൃത്രിമമായി മിനുക്കുപണികള്‍ നടത്തിയത് എന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ജാതിമതലിംഗവര്‍ഗവര്‍ണ വിവേചനങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാടുയര്‍ത്തിപ്പിടിക്കുന്ന കനി കുസൃതി തന്റെ സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയയായ നടിയാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. തനിക്ക് ലഭിച്ച ഈ അവാർഡ് മലയാളത്തിലെ ആദ്യ നായിക പി.കെ റോസിക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു അവാർഡ് വാർത്തയറിഞ്ഞ കനിയുടെ പ്രതികരണം.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.