പ്രശസ്ത തെന്നിന്ത്യൻ നായികയായ കാജൽ അഗർവാളിനു കുഞ്ഞു പിറന്നു എന്ന വാർത്തയാണ് ഇന്ന് സിനിമ ലോകത്തു നിന്നും വരുന്നതിൽ പ്രധാനപ്പെട്ട ഒന്ന്. നടി കാജള്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനും കുഞ്ഞു പിറന്ന വിവരം കാജലിന്റെ സഹോദരി നിഷ അഗര്‍വാളാണ് പുറത്തു വിട്ടത്. കാജള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിഷ പുറത്തു വിട്ടു. 2020 ലാണ് കാജള്‍ അടുത്ത സുഹൃത്തായ ഗൗതം കിച്ച്‌ലുവിനെ വിവാഹം ചെയ്യുന്നത്. അതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ഹണിമൂൺ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ കാജൽ പങ്കു വെച്ചിരുന്നു. താൻ ഗർഭവതി ആയ വിവരവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ച കാജൽ, ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ കൂടി ആരാധകരോട് പങ്കു വെച്ചിരുന്നു.
ഗർഭകാലത്തു ശരീര ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന്, താൻ പങ്കു വെച്ച ചിത്രങ്ങൾ വെച്ച് ബോഡി ഷെയ്മിങ് നേരിട്ടപ്പോൾ, അതിനെതിരേ ശക്തമായ സന്ദേശവുമായി കാജൽ എത്തുകയും അന്ന് കാജൽ കുറിച്ച വാക്കുകൾ വലിയ ശ്രദ്ധ നേടുകയും ചെയ്തു. ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്തു, ദുൽകർ സൽമാൻ നായകനായി എത്തിയ ഹേ സിനാമിക എന്ന തമിഴ് ചിത്രമായിരുന്നു കാജലിന്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. കാജൽ അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത് ആചാര്യ, ഗോസ്റ്റി, ഉമ എന്നീ ചിത്രങ്ങളാണ്. മെഗാ സ്റ്റാർ ചിരഞ്ജീവ്‌യും മെഗാ പവർ സ്റ്റാർ റാം ചരണും ഒരുമിച്ചെത്തുന്ന, കൊരടാല ശിവ സംവിധാനം ചെയ്‌തെ തെലുങ്കു ചിത്രമാണ് കാജൽ അഭിനയിച്ച ആചാര്യ. ഏപ്രിൽ ഇരുപത്തിയൊന്പതിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.