പ്രശസ്ത നടി അഹാന കൃഷ്ണയുടെ സഹോദരിയും നടിയുമായ ഇഷാനി കൃഷ്ണയുടെ പുതിയ വർക്ക് ഔട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ശരീരഭാരം വർധിപ്പിച്ചുള്ള ഇഷാനിയുടെ മേക്കോവർ പ്രേക്ഷകർക്കിടയിൽ വലിയ സംസാര വിഷയമായി മാറിയിരുന്നു. ഇപ്പോഴിതാ, താൻ എങ്ങനെയാണു ശരീരഭാരം വർധിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരവുമായാണ് ഇഷാനി എത്തിയിരിക്കുന്നത്. താൻ സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്റെ വിഡിയോ ആണ് താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. അനിമൽ ഫ്ലോ എന്ന വർക്കൗട്ട് രീതിയാണ് ഈ മേക് ഓവർ ചെയ്യാൻ തന്നെ സഹായിച്ചത് എന്നും ഇഷാനി പറയുന്നു. അത്കൊണ്ട് തന്നെ പ്രേക്ഷകർക്ക് വേണ്ടി താൻ അതിന്റെ വീഡിയോ കാണിക്കുകയാണ് എന്നും ഇഷാനി വ്യക്തമാക്കി. മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമൽ ഫ്ലോ’ വർക്കൗട്ടിലൂടെ ചെയ്യുന്നത്.
എന്നാൽ താൻ ഈ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും ഇഷാനി പങ്കു വെച്ച വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇഷാനിയുടെ സഹോദരിയായ അഹാന കൃഷ്ണ ഇന്ന് മലയാളത്തിലെ പ്രശസ്ത നായികമാരിൽ ഒരാളാണ്. മലയാള സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തു സജീവമായി നിൽക്കുന്ന നടൻ കൃഷ്ണകുമാറിന്റെ മക്കളാണ് അഹാനയും ഇഷാനിയും. സോഷ്യൽ മീഡിയയിലും ഏറെ സജീവമായി തന്നെ ഇടപെടുന്ന ആളുകൾ ആണ് അഹാനയും ഇഷാനിയും. ഫർഹാൻ ഫാസിൽ നായകനായ ഞാൻ സ്റ്റീവ് ലോപസ്, നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോ തോമസ് നായകനായ ലൂക്ക എന്നിവയിലെ പ്രകടനത്തിലൂടെയാണ് അഹാന കൃഷ്ണ ശ്രദ്ധ നേടിയത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.