ഒരുപിടി മലയാള ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മലയാള നടിയാണ് ഇനിയ. നായികയായും അല്ലാതെയും അഭിനയിച്ചിട്ടുള്ള ഈ നടി തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടുമാണ് ആരാധകരെ നേടിയെടുത്തത്. ഇപ്പോഴിതാ ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഗ്ലാമർ വേഷത്തിലുള്ള ഇനിയയുടെ പുതിയ ചിത്രങ്ങൾ ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. ഈ ചിത്രങ്ങളിൽ ഇനിയ അണിഞ്ഞിരിക്കുന്ന ചുവന്ന വേഷം ക്രിസ്മസ് പാപ്പായുടെ വേഷവുമായി സാദൃശ്യമുള്ള ഡിസൈൻ ആണ്. ഏതായാലും അതിമനോഹരിയായാണ് ഇനിയ ഈ പുതിയ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ലോക്ക് ഡൌൺ സമയത്തു ഇനിയയുടെ കളരിയഭ്യാസവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇനിയ കളരിമുറകൾ ചെയ്യുന്ന ഒരു വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി തിരുവനന്തപുരം അഗസ്ത്യം കളരി പഠന കേന്ദ്രത്തിൽ ആണ് ഈ നടി കളരി പഠിക്കുന്നത്.
പതിനാറു വർഷം മുന് റൈൻ റൈൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇനിയ പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളിൽ വലുതും ചെറുതുമായ റോളുകൾ ചെയ്തു ശ്രദ്ധ നേടി. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്കു ചിത്രങ്ങളിലും ഇനിയ അഭിനയിച്ചു. ഇതിനു പുറമെ ടെലിവിഷൻ പരിപാടികളുടെയും സീരിയലുകളുടെയും ഭാഗമായി എത്തി മിനി സ്ക്രീൻ പ്രേക്ഷകർക്കും ഏറെ പരിചിതയായ നടിയാണ് ഇനിയ. മാമാങ്കം എന്ന ചിത്രത്തിലാണ് ഇനിയ മലയാളത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം ദ്രോണ എന്ന കന്നഡ ചിത്രത്തിലും എത്തിയ ഇനിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് കളേഴ്സ്, കോഫി എന്നീ രണ്ടു തമിഴ് ചിത്രങ്ങളിൽ ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.