മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചാണ് ഇനിയുടെ വാക്കുകൾ. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയായി മാറിയ ഇനിയയുടെ പുതിയ ചിത്രമാണ് പരോൾ. മമ്മൂട്ടിയുടെ ഭാര്യാ കഥാപാത്രമായാണ് ഇനിയ എത്തുന്നത്. ആദ്യം ചിത്രത്തിലേക്ക് ക്ഷണിച്ചു കൊണ്ട് കോൾ വരുമ്പോൾ പറ്റിക്കാനായി ആരോ ചെയ്യുന്നതാണ് എന്നാണ് കരുതിയിരുന്നത്, പിന്നീട് മമ്മൂട്ടിയുടെ മാനേജറായ ജോർജ് സാറിന്റ കോൾ വന്നതോടുകൂടിയാണ് കാര്യങ്ങൾ ഉറപ്പിച്ചത്. ഇതിനു മുൻപ് പുത്തൻപണം എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനാൽ തന്നെ ഉടനെ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ ആകുമോ എന്ന സംശയം ഉണ്ടായിരുന്നു എന്നും ഇനിയ പറഞ്ഞു. പക്ഷേ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് മമ്മൂട്ടിയാണ് തന്നെ ചിത്രത്തിലേക്ക് നിർദ്ദേശിച്ചതെന്ന് അറിഞ്ഞത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും നടന്നത് തൊടുപുഴയിലായിരുന്നു മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ആദ്യ രംഗങ്ങളിൽ തന്നെ പേടി കാരണം തെറ്റുകൾ വന്നു എങ്കിലും, അദ്ദേഹം തന്നെ ആശ്വസിപ്പിച്ചു. സംഭാഷണം അവതരിപ്പിക്കുവാനും അഭിനയിക്കുവാനും പഠിപ്പിച്ചതും മമ്മൂട്ടിയായിരുന്നു. ചിത്രത്തിന് വേണ്ടി അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുന്ന ഒരാളാണ് മമ്മൂട്ടി എന്നു പറഞ്ഞ ഇനിയ, അദ്ദേഹത്തോടൊപ്പം ഒരു ചരിത്ര സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയുണ്ടായി.
മമ്മൂട്ടി സഖാവ് അലക്സ് എന്ന കഥാപാത്രമായി എത്തിയ പരോൾ, തീയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം സഖാവ് അലക്സിന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴകൾ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രമാണ്. ചിത്രത്തിൽ ആനി എന്ന കഥാപാത്രമായാണ് ഇനിയ എത്തിയിരിക്കുന്നത്. സഖാവ് അലക്സിന്റെ ഭാര്യയായ ആനിയായി വളരെ മികച്ച പ്രകടനം തന്നെ ഇനിയ കാഴ്ച വച്ചിട്ടുണ്ട്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കുടുംബപ്രേക്ഷകരുടെ നമ്പർ വൺ ചോയിസായി മാറിയ ചിത്രം, വിഷു റിലീസുകൾക്കിടയിലും മികച്ച പ്രദർശനങ്ങളുമായി മുന്നേറുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.