വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധ നേടിയ താരമാണ് ഇനിയ. മലയാളം, തമിഴ് എന്നീ ഭാഷകളിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ റെയ്‌ൻ റെയ്ൻ കം എഗൈൻ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് ഇനിയ സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. 2011 ൽ പുറത്തിറങ്ങിയ വാഗായ് സൂടാ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള തമിഴ് നാട് സ്റ്റേറ്റ് അവാർഡ് താരം കരസ്ഥമാക്കി. മമ്മൂട്ടി നായകനായിയെത്തിയ പരോൾ, മാമാങ്കം എന്ന ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.
വളരെ ഗ്ലാമറസായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ഗൗണും വലിയ കമ്മലുകളും ധരിച്ച് സ്റ്റെെലിഷ് ലുക്കിലാണ് ഇനിയ എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ ചുരുങ്ങിയ സമയംകൊണ്ട് തരംഗം സൃഷ്ട്ടിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇനിയയുടെ മുൻപത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് വിഷ്ണു സന്തോഷാണ്. മലയാളത്തിൽ ഏറ്റവും ബോൾഡായി ഫോട്ടോഷൂട്ട് നടത്തുന്ന നടിമാരിൽ മുൻപന്തിയിലാണ് ഇപ്പോൾ ഇനിയയുടെ സ്ഥാനം. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരുപാട് ചിത്രങ്ങൾ ഇനിയയ്ക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദ്രോണ എന്ന കന്നഡ ചിത്രമാണ് ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. കോഫീ, കളർസ് എന്നീ തമിഴ് ചിത്രങ്ങളിലാണ് ഇപ്പോൾ ഇനിയ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കം, താക്കോൽ എന്നീ സിനിമകളിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.