മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളായ ഹണി റോസ് സോഷ്യൽ മീഡിയയിലും ഏറെ സജീവമായി നിൽക്കുന്ന താരമാണ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകരുമായി പങ്കു വെക്കാറുള്ള ഈ നടി ഏറ്റവും പുതിയതായി പങ്കു വെച്ച ഒരു വീഡിയോ ഇപ്പോൾ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. താൻ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ നിന്നുള്ള തന്റെ വീഡിയോയാണ് ഹണി പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഏറെ സുന്ദരിയായാണ് ഹണി റോസിനെ ഇതിൽ കാണാൻ സാധിക്കുക. വെളുത്ത ഷർട്ടും പൂക്കൾ നിറഞ്ഞ ഡിസൈനുള്ള പാന്റ്സും ധരിച്ചാണ് ഹണി റോസ് ഈ പരിപാടിയിൽ പങ്കെടുത്തത്. വേദിയിലേക്ക് കയറുകയും ആരാധകരുമായി സംസാരിക്കുകയും ചെയ്യുന്ന ഹണി റോസിന് വലിയ വരവേൽപ്പാണ് ലഭിച്ചതെന്നും ഈ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.
ഹീൽ എന്ന ബ്രാൻഡിന്റെ പ്രചാരണാർത്ഥമാണ് തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടന്ന ഈ പൊതുപരിപാടിയിൽ ഹണി റോസ് പങ്കെടുത്തത്. ലുലു ടീമുമായി തനിക്കു അടുത്ത ബന്ധമാണെന്നും കൊച്ചി ലുലു മാളിൽ എപ്പോഴും തന്നെ കാണാമെന്നും ഹണി റോസ് പറയുന്നു. മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള ഹണി റോസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ജയ് നായകനായ പട്ടാംപൂച്ചി എന്ന തമിഴ് ചിത്രവും മോഹൻലാൽ- വൈശാഖ് ടീം ഒരുക്കിയ മോൺസ്റ്റർ എന്ന മലയാള ചിത്രവുമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.