കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് ഫറ ഷിബ്‌ല. ആ ചിത്രത്തിൽ ശരീര ഭാരം വളരെ കൂടിയ ഒരു കഥാപാത്രമായാണ് ഈ നടി അഭിനയിച്ചത്. അതിനു ശേഷം വലിയ രീതിയിൽ ഫിസിക്കൽ മേക് ഓവർ നടത്തിയ ഈ നടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്റെ ആവശ്യകതയെ ഉദ്ബോധിപ്പിച്ചു കൊണ്ട് പുതിയ മേക്കോവർ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ഫറ ഷിബ്‌ല. കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുള്ള ഈ നടിക് ശരീര ഭാരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്ന് വളരെ വലിയ പരിഹാസങ്ങളും ട്രോളുകളും നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോൾ എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആണ് തന്റെ പുതിയ ചിത്രം ഫറ പങ്കു വെച്ചിരിക്കുന്നത്. ആ ചിത്രമാവട്ടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല. എന്റെ ശരീരമാണ് എന്റെ ആയുധം. എന്റെ അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ്, നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക. എന്ന സോഫിയ ലൂയിസിന്റെ വാക്കുകൾ ആണ് തന്റെ ചിത്രം പങ്കു വെച്ചുകൊണ്ട് ഫറ കുറിച്ചിരിക്കുന്നത്. ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരന്തരമായ യോഗ പരിശീലനത്തിലൂടെയും ജിം വര്‍ക്കൗട്ടിലൂടെയാണ് ഫറ തുടർച്ചയായി ശരീര ഭാരം കൂട്ടുകയും കുറക്കുകയും ചെയ്തിട്ടുള്ളത്. നേരത്തെ 85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ഈ നടി ശ്രദ്ധ നേടിയിരുന്നു.
ഫോട്ടോ കടപ്പാട്: Sarin Ramdas
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.