ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്ന കാര്യങ്ങളിൽ ഒന്ന് പ്രശസ്ത നടി ഇഷ ഗുപ്തയുടെ വസ്ത്രധാരണമാണ്. ടോപ്‌ലെസ് ആയി എത്തിയ ഇഷയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായത് വളരെ പെട്ടെന്നാണ്. ബിക്കിനി ധരിച്ചൊക്കെ ഗ്ലാമറസ് ആയി ഒരുപാട് തവണ ഇഷ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട് എങ്കിലും ടോപ്‌ലെസ് ആയുള്ള തന്റെ ചിത്രങ്ങൾ ഇഷ പങ്കു വെക്കുന്നത് ഇതാദ്യമായാണ്. ബാഗി ജീന്‍സ് അണിഞ്ഞ് ബാല്‍ക്കണിയില്‍ വെയില്‍ കൊള്ളുന്ന രീതിയിൽ തന്റെ ടോപ്‌ലെസ് ആയ ചിത്രം പങ്കു വെച്ച് കൊണ്ട് ഇഷ കുറിച്ചത്, ഇന്നിനെയും നാളെയെയും സ്‌നേഹിക്കൂ എന്നാണ്. ഒരുപാട് അനുകൂലിച്ചും അതുപോലെ തന്നെ ഇതിനെ പ്രതികൂലിച്ചും ഒട്ടേറെ ആളുകൾ കമന്റുകളും ഇടുന്നുണ്ട്. നിങ്ങള്‍ക്ക് വസ്ത്രമില്ലേ എന്ന് ചിലർ ചോദിക്കുമ്പോൾ, നാണമില്ലേ എന്നാണ് മറ്റു ചിലരുടെ ചോദ്യം. വസ്ത്രം ധരിക്കൂ ഇല്ലെങ്കില്‍ ബാക്കിയുണ്ടാവില്ല എന്നുള്ള ഭീഷണിയുടെ സ്വരത്തിലും ചിലർ കമന്റുകൾ ഇടുന്നുണ്ട്.
നിറത്തിന്റെ പേരില്‍ നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുള്ള ഇഷ ഗുപ്തയെ ഈ സമയത്തു അഭിന്ദിച്ചു കൊണ്ടും ഒട്ടേറെ ആരാധകർ മുന്നോട്ടു വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. നിറത്തിന്റെ പേരിൽ തന്നെ പലതവണ നിരവധി നടന്‍മാര്‍ സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നും മേക്കപ്പ് വളരെ ഡാര്‍ക്ക് ആണ് കുറച്ച് വെളുപ്പിക്കാന്‍ ശ്രമിക്കൂ എന്നുള്ള നിരവധി കമന്റുകളും നേരിട്ടിട്ടുണ്ട് എന്നും ഇഷാ ഗുപ്ത അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. 2012ല്‍ ജന്നത് 2 എന്ന ക്രൈം ത്രില്ലറിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഇഷ പിന്നീട് ചക്രവ്യൂഹ്, രാസ് 3ഡി, രുസ്തം, ബാദ്ശാഹോ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ദേസി മാജിക്, ഹേര ഫേരി 3 എന്നിവയാണ് ഇഷ അഭിനയിച്ചു ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.