വിമാനം എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്റെ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗാ കൃഷ്ണ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ദുർഗക്ക് സാധിച്ചു. അഭിനയ മികവും സൗന്ദര്യവും കൊണ്ട് ഒട്ടേറെ ആരാധകരെയാണ് ദുർഗാ കൃഷ്ണ നേടിയത്. മികച്ച ഒരു നർത്തകി കൂടിയായ ഈ നടി ആ പ്രതിഭ കൊണ്ടും ആരാധകരെ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ദുർഗാ കൃഷ്ണ കുറച്ചു നാൾ മുൻപാണ് വിവാഹിതയായത്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് ഈ താരം. ഇപ്പോഴിതാ ദുർഗാ കൃഷ്ണ നായികാ വേഷം ചെയ്തു പുറത്തു വരുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനവും അതിലെ ഒരു ചുംബന രംഗത്തെ കുറിച്ച് ദുർഗാ കൃഷ്ണ പറഞ്ഞ വാക്കുകളും ആണ് ശ്രദ്ധ നേടുന്നത്. കൃഷ്ണശങ്കറും ദുർഗയും പ്രണയാർദ്രരായി അഭിനയിച്ച മാരൻ മറുകിൽ ചോരും മധുരം നീയേ. എന്ന ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ഇരുവരും ഇഴുകി ചേർന്നുള്ള പ്രണയരംഗങ്ങളാൽ സമൃദ്ധമായ ഈ ഗാനം സിദ് ശ്രീറാം ആണ് ആലപിച്ചത്. അള്ള് രാമേന്ദ്രൻ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ഈ ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ് ഇപ്പോൾ ദുർഗയും കൃഷ്ണ ശങ്കറും പറയുന്നത്. ആ സീനിൽ മെയിൻ ക്രെഡിറ്റ് ദുര്‍ഗയ്ക്കാണ് എന്ന് കിച്ചു പറയുമ്പോൾ, കിച്ചു എന്ന കൃഷ്ണ ശങ്കറിന് ലിപ് ലോക്ക് ചെയ്യാൻ നാണമായിരുന്നു എന്ന് ദുർഗാ കൃഷ്ണ പറയുന്നു. പക്ഷെ ആക്ഷൻ പറഞ്ഞപ്പോള്‍ കിച്ചു വൻ പെര്‍ഫോമൻസായിരുന്നുവെന്നാണ് നടി വെളിപ്പെടുത്തുന്നത്. ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ കട്ട് പറയാതെ വേണ്ടത് എടുക്കാൻ പറ്റുമെന്ന രീതിയിലാണ് സംവിധായകൻ ജോലി ചെയ്യുന്നത് എന്നും ലിപ് ലോക്ക് സീനിൽ ആദ്യം നെറ്റിയിൽ പിന്നെ മൂക്കിൽ ഇനി എവിടെയെന്ന് സ്വകാര്യത്തിൽ തന്നോട് ചോദിച്ചു കൊണ്ടാണ് കിച്ചു അത് ചെയ്തത് എന്നും നടി പറഞ്ഞു. ഒടുവിൽ ലിപ് ലോക് കഴിഞ്ഞ് തങ്ങൾ തന്നെ കട്ടേ എന്ന് പറഞ്ഞപ്പോഴാണ് നിർത്തിയത് എന്നും ദുർഗാ കൃഷ്ണ കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.