പൃഥ്വിരാജ് സുകുമാരന്റെ നായികാ വേഷം ചെയ്തു കൊണ്ട് വിമാനം എന്ന ചിത്രത്തിലൂടെ മൂന്നു വർഷം മുൻപ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗാ കൃഷ്ണ. അതിനു ശേഷം പ്രേതം 2 , കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കൂ, റാം എന്നീ ചിത്രങ്ങളിലും അഭിനയിച്ച ദുർഗാ കൃഷ്ണ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. മികച്ച നർത്തകി കൂടിയായ ഈ താരം സ്റ്റേജ് ഷോകളിലെയും അതുപോലെ ടെലിവിഷനിലെ താര പരിപാടികളിലൂടെയും ഏറെ ശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയാണ്. ഇപ്പോഴിതാ തന്റെ കാമുകൻ ആരാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ദുർഗാ കൃഷ്ണ. സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ദുർഗാ കൃഷ്ണ ഈ വെളിപ്പെടുത്തൽ നടത്തിയത്. അർജുൻ രവീന്ദ്രൻ എന്നാണ് ദുർഗ്ഗയുടെ കാമുകന്റെ പേര്. കഴിഞ്ഞ അഞ്ചോളം വർഷങ്ങളായി പ്രണയത്തിലാണ് ദുർഗയും അർജുനും. സിനിമാ മേഖലയുമായി ഏറെ ബന്ധങ്ങളുള്ള വ്യക്തി കൂടിയാണ് അർജുൻ രവീന്ദ്രൻ.
ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിലാണ് ദുർഗാ കൃഷ്ണ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. അർജുനുമൊത്തുള്ള തന്റെ ചിത്രങ്ങളും ഈ ചാറ്റിൽ ദുർഗാ കൃഷ്‌ണ പങ്കു വെച്ചു. ഇതിനു മുൻപും അർജുനുമൊത്തുള്ള ചിത്രങ്ങൾ ഈ നടി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടണ്ട്. ഒരു യുവ സിനിമാ നിർമ്മാതാവ് കൂടിയാണ് അർജുൻ. ദുർഗാ കൃഷ്ണ അഭിനയിച്ചതിൽ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ഗൗതമി നായർ ഒരുക്കിയ വൃത്തം, അനൂപ് മേനോൻ ഒരുക്കിയ കിംഗ് ഫിഷ്, ജീത്തു ജോസഫ് ഒരുക്കിയ മോഹൻലാൽ ചിത്രമായ റാം എന്നിവയാണ്. മോഹൻലാൽ ചിത്രമായ റാമിന്റെ നാൽപ്പതു ദിവസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്. ഇതിൽ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുർഗ ഈ ചിത്രത്തിന് വേണ്ടി താൻ ഡബ്ബ് ചെയ്യുന്ന ഫോട്ടോ രണ്ടു ദിവസം മുൻപ് പങ്കു വെച്ചിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.