ചുരുങ്ങിയ കാലങ്ങൾകൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയമായ താരമാണ് ദുർഗ കൃഷ്ണ. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ട്ടിക്കുന്നത്. നാടൻ വേഷങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ദുർഗ ഇപ്പോൾ അതീവ ഗ്ലാമറസായാണ് മുന്നൊട്ട് വന്നിരിക്കുന്നത്. ദി ബോസ് ബിച്ച് എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ തീമിൽ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത് ജിക്സനാണ്. ഫോട്ടോഷൂട്ടിലെ ഓരോ ചിത്രങ്ങളും ദുർഗ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഫോട്ടോഷൂട്ടിലെ ഒരു ചിത്രത്തിന് താരം നൽകിയിട്ടുള്ള ക്യാപ്‌ഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഹേറ്റ്ർസ് ഒന്ന് സമാധാനപ്പെടുക, ഇനിയും ധാരാളം ചിത്രങ്ങൾ വരാനുണ്ട് എന്നാണ് ദുർഗ കുറിച്ചിരിക്കുന്നത്. ദുർഗയുടെ ഫോട്ടോഷൂട്ടിലെ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങുവാൻ ആരാധകർ കാത്തിരിക്കുകയാണ്. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുർഗ മലയാള സിനിമയിലേക്ക് വരുന്നത്. പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിളും ദുർഗ കൃഷ്ണ അഭിനയിക്കുന്നുണ്ട്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.