90 കളിലേയും 2000 ത്തിലേയും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കർ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മറ്റോരു അഭിനേതാവിനെ കോണ്ടും സങ്കൽപ്പിക്കാനാവത്തെ വിധത്തിൽ, അതിന്റെ പൂർണതയിൽ എത്തിക്കുവാൻ ബിന്ദു പണിക്കർക്ക് കഴിഞ്ഞിരിന്നു. മികവിന്റെ അളവിൽ സുകുമാരി, കെ.പി.എ.സി ലളിത എന്നിവർക്കോപ്പം പറയണ്ട പേരാണ് ബിന്ദു പണിക്കരുടേത്. പക്ഷേ മലയാള സിനിമയുടെ പുത്തൻ കഥാപശ്ചത്തലങ്ങൾക്കും അവയിൽ നിന്ന് ഉണ്ടായ കഥാപാത്രങ്ങളിൽ അധികമോന്നും ബിന്ദു പണിക്കരെ കാണുവാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നലെ തിയ്യറ്ററുകളിൽ എത്തിയ മമ്മൂട്ടി – നിസാം ബഷീർ ടീമിന്റെ റോഷാക്ക് എന്ന ചിത്രത്തിലുടെ ഗംഭീരമായോരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ബിന്ദു പണിക്കർ. ചിത്രത്തിലെ സീതമ്മ എന്ന കഥാപാത്രത്തിലൂടെ പുതിയ കാലത്തിന്റെ കഥാപാത്ര പരിക്ഷണങ്ങൾക്കും തന്നെ ഉപയോഗിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ്. “അപ്രതീഷത്തിലും അപ്രതീഷം” എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ബിന്ദു പണിക്കർ ആ വേഷം കൈകാര്യം ചെയ്യിതിരിക്കുന്നത്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണിയോടോപ്പം തന്നെ പറയണ്ട വേഷമാണ് ബിന്ദു പണിക്കരുടെ സീതമ്മ.
“കെട്ട്യോളാണ് എന്റെ മാലാഖയക്ക്” ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക് . വലിയ രീതിയിലുടെ പ്രേഷക പിൻതുണയാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കോണ്ടിരിക്കുന്നത്. മമ്മൂട്ടിക്കും ബിന്ദു പണിക്കർക്കും പുറമേ ഷറഫുദ്ദിൻ, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്ന ചിത്രത്തിലൂടെ ശ്രേദ്ധയനായ സമീർ അബ്ദുള്ളണ് രചന നിർവഹിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറ ചെയ്‌തിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.