പ്രശസ്ത മലയാള ചലച്ചിത്ര നടി ഭാമയുടെ വിവാഹം ഇന്ന് നടന്നു. ഇന്ന് രാവിലെ ഒമ്പതിനും ഒൻപതു മുപ്പതിനും ഇടക്കുള്ള ശുഭ മുഹൂർത്തത്തിലാണ് ഭാമ വിവാഹിതയായത്. അരുൺ എന്നാണ് ഭാമയുടെ ഭർത്താവിന്റെ പേര്. കോട്ടയം, കോടിമാതയിലുള്ള ദി വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങു നടന്നത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിൽ സിനിമ രംഗത്ത് നിന്നുള്ള ഭാമയുടെ സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനായ അരുൺ ജഗദീഷ് ഇപ്പോൾ കൊച്ചിയിൽ ആണ് താമസിക്കുന്നതു എങ്കിലും വളർന്നത് കാനഡയിലാണ്.
ഇപ്പോൾ ദുബായിൽ ബിസിനസ്സ് ചെയ്യുകയാണ് അരുൺ ജഗദീഷ്. ഭാമയുടെ കുടുംബ സുഹൃത്തുക്കൾ കൂടിയായ അരുണിന്റെ ഫാമിലി വഴിയാണ് ഈ ബന്ധം ഉറച്ചതു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലരങ്ങേറ്റം കുറിച്ച ഭാമയുടെ യഥാർത്ഥ പേര് രേഖിത എന്നാണ്. സിനിമയ്ക്കു വേണ്ടിയാണു പേര് ഭാമ എന്ന് മാറ്റിയത്. ഏകദേശം അൻപതിൽ അധികം സിനിമയിലഭിനയിച്ചിട്ടുള്ള ഭാമ മലയാളത്തിന് പുറമെ കന്നഡ, തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട്. മറുപടി എന്ന മലയാള ചിത്രമാണ് ഭാമയഭിനയിച്ചു പുറത്തു വന്ന അവസാന ചിത്രം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള ഈ നടി അഭിനയ മികവ് കൊണ്ടും സൗന്ദര്യ തികവ് കൊണ്ടും ഏറെയാരാധകരെ നേടിയെടുത്തിട്ടുണ്ട്. ഈ മാസം മൂന്നാം വാരത്തിലായിരുന്നു ഭാമയുടെ വിവാഹ നിശ്ചയം നടന്നത്. അതിനു ശേഷം വരനൊപ്പം ഭാമ പങ്കു വെച്ച ചിത്രങ്ങൾ ഈ ശ്രദ്ധ നേടിയിരുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.